എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താന്നിപ്പുഴയിൽ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
താന്നിപ്പുഴയ്‌ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്രദേശവാസികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
യുവാവിന്റെ കാൽമുട്ടുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.