കുറഞ്ഞ പോളിംഗ് ശതമാനം; ക്രൈസ്തവ വോട്ടർമാർ പാർ‌ശ്വവത്കരിക്കപ്പെടുന്നു; LDF-ഉം UDF-ഉം ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണുകൊണ്ട് കാണുന്നു: കെ. സുരേന്ദ്രൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറഞ്ഞ പോളിംഗ് ശതമാനം; ക്രൈസ്തവ വോട്ടർമാർ പാർ‌ശ്വവത്കരിക്കപ്പെടുന്നു; LDF-ഉം UDF-ഉം ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണുകൊണ്ട് കാണുന്നു: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 02:37 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പോളിം​ഗ് ശതമാനത്തിൽ കുറവ് വന്നതിന് പിന്നിൽ ന്യൂനപക്ഷങ്ങൾ സ്വീകരിച്ച നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർ‌ശ്വവത്കരിക്കപ്പെടുകയാണെന്ന ധാരണ ക്രൈസ്തവ വോട്ടർമാരിൽ വ്യാപകമായി ഉണ്ടായതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

വഖ്ഫ് ബോർഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ സ്വീകരിച്ചിട്ടുള്ള നിലപാട് പോളിം​ഗ് ശതമാനത്തിൽ കുറവ് വന്നതിലൊരു കാരണമാണ്. പരമ്പരാ​ഗതമായി യുഡിഎഫിനെ പിന്തുണയ്‌ക്കുന്ന ക്രൈസ്തവ സമൂഹം പോളിം​ഗിന് എത്തിയില്ലെന്നതുള്ളതാണ് വയനാട്ടിൽ പോളിം​ഗ് ശതമാനം കുറയാനുള്ള ഒരു പ്രധാന കാരണം. മുനമ്പം വിഷയത്തിൽ ഉൾപ്പടെ യുഡിഎഫ് കാണിക്കുന്ന വഞ്ചന, എൽഡിഫിന്റെ തെറ്റായ സമീപനം എന്നിവ തങ്ങൾ പാർ‌ശ്വവത്കരിക്കപ്പെടുകയാണെന്ന ധാരണ ക്രൈസ്തവ വോട്ടർമാരിൽ വ്യാപകമായി ഉണ്ടായെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫും യുഡിഎഫും ഒരു ന്യൂനപക്ഷത്തെ പരി​ഗണിച്ച് മറ്റൊരു ന്യൂനപക്ഷത്തെ അവ​ഗണിക്കുകയാണ്. ക്രിസ്ത്യാനികൾക്ക് 20 ശതമാനം മാത്രമാണ് സംവരണം. ജനസംഖ്യക്ക് ആനുപാതികമായുള്ള സംവരണം അവർക്ക് ലഭിക്കുന്നില്ല. വഖ്ഫ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ‌ ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണ് കൊണ്ട് കാണുന്ന നിലപാടാണ് ഭരണപ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. രണ്ടാനമ്മയുടെ മക്കളാണ് ക്രൈസ്തവ സമൂഹമെന്ന തരത്തിലാണ് അവർ പരി​ഗണിക്കുന്നത്. വോട്ടർമാരിൽ അസംതൃപ്തിക്ക് ഇത് കാരണമായിട്ടുണ്ട്. ചേലക്കരയിലെ ക്രൈസ്തവ കേന്ദ്രങ്ങളിലാണ് പോളിം​ഗ് കുറഞ്ഞത്- അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ അവകാശങ്ങൾ ഒരു ന്യൂനപക്ഷത്തിന്റെ മാത്രമായാണ് ഇരു മുന്നണികളും കണക്കാക്കുന്നത്. മുനമ്പം വിഷയത്തിൽ പലയിടങ്ങളിലും മുസ്ലീം ദേവാലയങ്ങളും സ്ഥാപനങ്ങളും അനുബന്ധിച്ചുള്ളവ വഖ്ഫിന്റെ പട്ടികയിലുണ്ടെങ്കിലും നോട്ടീസ് നൽകുന്നില്ല. സിപിഎം നേതാവായ കേരളത്തിലൊരു മുൻസിപ്പൽ ചെയർമാൻ വഖ്ഫിന്റെ ഭൂമി കയ്യേറിയെന്ന പേരിൽ വഖ്ഫ് ബോർഡ് അവകാശം ഉന്നയിച്ചിട്ട്, അദ്ദേഹത്തിന്റെ ഭൂമി തിരിച്ച് പിടിക്കാനുള്ള നോട്ടീസ് വഖ്ഫ് നൽകിയിട്ടില്ല. അതേ സമയം ക്രൈസ്തവ സമുദായത്തിലെയോ ഭൂരിപക്ഷ സമുദായത്തിലെയോ ആളുകളുടെ പേരിൽ വന്നിട്ടുള്ള വഖ്ഫ് ഇടപെടലുകളിൽ ദ്രുത​ഗതിയിൽ നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും പുതുതായി വഖ്ഫ് അധിനിവേശം വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മതവിഭാ​ഗത്തെ ഏകോപിപ്പിക്കുന്നതിന് വേണ്ടി പലയിടത്തും യുഡിഎഫ് ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുകയാണ്. കള്ളപ്രചാരവേലകൾ നടത്തുകയാണ്. പതിവ് പേലെ വർ​ഗീയ രാഷ്‌ട്രീയം കളിക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. എൽഡിഎഫ് അതിനെ അനുകൂലിക്കുകയാണ്. പാലക്കാട് തെരഞ്ഞെടുപ്പിൽ എൽ‌ഡിഎഫും യുഡിഫും കള്ള പ്രചാരണങ്ങൾ വ്യാപിപ്പിക്കുകയാണ്. അധികാരവും പണവും ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. രഹസ്യ അജണ്ടയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Tags: ChelakkaraBJPwayanadPalakkadK SurendranBIELECTIONpolling percentage
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies