7 പേർ ഇരിക്കേണ്ട കാറിൽ 11 പേർ; പലരും മടിയിലിരുന്നാകാം യാത്ര ചെയ്തത്; അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് ഓവർലോഡെന്ന് എംവിഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

7 പേർ ഇരിക്കേണ്ട കാറിൽ 11 പേർ; പലരും മടിയിലിരുന്നാകാം യാത്ര ചെയ്തത്; അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് ഓവർലോഡെന്ന് എംവിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 10:29 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴയിൽ അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ നടുക്കത്തിലാണ് നാട്. മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്നാണ് ആരോ​ഗ്യസർവകലാശാല അറിയിച്ചിരിക്കുന്നത്. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.

കെഎസ്ആർടിസി ബസിൽ കാറിടിച്ചായിരുന്നു അപകടമുണ്ടായത്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ രാത്രി സിനിമയ്‌ക്ക് പോകാൻ കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. 11 പേരുണ്ടായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ മരിച്ചു. ആറ് വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ് (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ കളർകോട് അപകടമുണ്ടായ സ്ഥലത്ത് എംവിഡി അധികൃതരെത്തി പരിശോധന നടത്തി. ഏഴ് പേർ സഞ്ചരിക്കേണ്ട കാറിൽ 11 പേരെ കുത്തിനിറച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുവെന്നാണ് എംവിഡി പറയുന്നത്. പലരും മടിയിലിരുന്നാകാം യാത്ര ചെയ്തതെന്നാണ് സൂചന. വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥിക്ക് 18-19 വയസാണ് പ്രായം. ഡ്രൈവിംഗിൽ അനുഭവസമ്പത്ത് കുറവാണെന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണമായെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. മോശം കാലാവസ്ഥ, വണ്ടിയുടെ കാലപ്പഴക്കം എന്നിവയും അപകടത്തെ സ്വാധീനിച്ചു.

വിദഗ്ധ സംഘം രാവിലെ 11 മണിക്ക് അപകട സ്ഥലം സന്ദർശിച്ച് ശാസ്ത്രീയ വിദ​ഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും. മരിച്ച വിദ്യാർത്ഥികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് വണ്ടാനം ഉച്ചയ്‌ക്ക് മെഡിക്കൽ കോളേജിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.

Tags: AccidentAlappuzhamedical students
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies