ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോ കാംബ്ലിയും ഒരിടവേളയ്‌ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാൽ കാംബ്ലിയുടെ ആരോഗ്യം ആരെയും അലട്ടുന്നതായിരുന്നു. പരസഹായമില്ലാതെ ഒന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത സ്ഥിതി. ഒരു മൈക്ക് പോലും വിറയലില്ലാതെ പിടിക്കാനാകാത്ത കാംബ്ലിയെ പൊതുസമൂഹം കണ്ടത് വളരെ ഞെട്ടലോടെയാണ്.
പരിശീലകനുള്ള സ്മരണാഞ്ജലിയായി ‘സർ ജോ തേരാ ചക്‌റായേ, യാ ദിൽ ദൂബ ജായേ’ എന്ന ഗാനവും കാംബ്ലി ആലപിച്ചിരുന്നു. മുംബൈയിലെ ശിവാജി പാർക്കിലാണ് അച്‌രേക്കറുടെ സ്മരണക്കായി ഫലക സ്ഥാപിച്ചത്. സച്ചിനെ കണ്ട കാംബ്ലി വൈകാരികമായി പ്രതികരിക്കുന്നതും സച്ചിന്റെ കൈവിടാൻ മടിക്കുന്നതും കണ്ടു.
കാംബ്ലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സുഹൃത്തായ മാർക്കസ് കോട്ടോ നടത്തിയ വെളിപ്പെടുത്തലാണ് സ്ഥിതി എത്ര ഗുരുതരമെന്ന് വ്യക്തമാക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ മുൻ ഇന്ത്യൻ താരത്തെ അലട്ടുന്നുണ്ട്. കാംബ്ലിയെ വീണ്ടും ലഹരി വിമുക്ത കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചതു കാെണ്ട് കാര്യമില്ല. കാരണം 14 തവണ നേരത്തെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ നേരിട്ട് മൂന്ന് തവണ കൊണ്ടുപോയി എന്നിട്ടും ഒരു ഫലമുണ്ടായിരുന്നില്ല.
അൾഹക്കോൾ അഡിക്ഷനാണ് കാംബ്ലിയുടെ പ്രശ്നങ്ങൾക്ക് കാരണം. കപിൽ ദേവ് ഉൾപ്പടെയുള്ളവർ കാംബ്ലിയെ സാമ്പത്തികമായി സഹായിക്കാൻ മുൻകൈ എടുത്തിരുന്നു. പക്ഷെ ലഹരി വിമുക്ത കേന്ദ്രത്തിൽ പോകാൻ താരം തയാറാകണമെന്ന നിബന്ധന വച്ചിരുന്നു. കാംബ്ലി സഹകരിച്ചാൽ സാമ്പത്തിക സഹായം നൽകാമെന്നായിരുന്നു വാഗ്ദാനം.
विनोद कांबली अपने क्रिकेट गुरु रमाकांत आचरेकर के श्रद्धांजलि समारोह में गाते हुये।
सचिन ताली बजा रहे हैं।pic.twitter.com/gFxOMUshBh— Exx Cricketer (@old_cricketer) December 4, 2024
“>