ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമയെ ടോക്കിയോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 54 വയസായിരുന്നു. കുളിമുറിയിലെ ബാത്ത്ട ബ്ബിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നടിയുടെ ടീം വിയോഗ വാർത്ത സ്ഥരീകരിച്ചിട്ടുണ്ട്. മരണ കാരണം അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
ഒസാക്കയിൽ വെള്ളിയാഴ്ച ഒരു സംഗീത പരിപാടി നടത്താൻ നിശ്ചയിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ഇത് ഒഴിവാക്കിയിരുന്നു. മകനാെപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ലവ് ലെറ്റർ(1995), ടോക്കിയോ വെതർ(1997) എന്നിവയാണ് താരത്തെ ജനപ്രീതിയിലേക്ക് എത്തിച്ച സിനിമകൾ.
1985-ൽ പുറത്തിറങ്ങിയ മൈഡോ ഒസാവാഗസെ ഷിമാസുവിലൂടെയാണ് അവർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1980-90 കാലഘട്ടങ്ങളിൽ ജപ്പാനിലെ ഏറ്റവും പ്രശസ്തയായ താരമായിരുന്നു മിഹോ. ലവ് ലെറ്ററിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ബ്ലു റിബൺ അവാർഡും ഹോച്ചി ഫിലിം അവാർഡും അവരെ തേടിയെത്തി. ടൊറൻഡോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രത്തിന് പുരസ്കാരം ലഭിച്ചു.