” കൃത്യമായി ഭക്ഷണം കഴിക്കുന്നതിനോ, ഉറങ്ങുന്നതിനോ ഒന്നും സമയം ലഭിക്കുന്നില്ലെന്ന്” ചിലരെങ്കിലും പറയുന്നത് നാം കേട്ടിരിക്കും. സമകാലിക ലോകത്ത് തിരക്കുകൾക്ക് പ്രധാന്യം വർദ്ധിച്ചുവരികയാണ്. ഇതിനിടെ ഉറങ്ങാൻ സമയം കണ്ടെത്താത്തവരും നമുക്കിടയിലുണ്ട്. മൊബൈൽ ഫോണുകൾ നോക്കിയും അമിതനേരം ജോലികൾ ചെയ്തും ഉറങ്ങാതെയിരിക്കുന്നവരെ നാം കണ്ടിരിക്കാം. ഇത്തരക്കാരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കൃത്യമല്ലാത്ത ഉറക്കം ഉറക്കചക്രത്തെ ബാധിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ഉറക്കം. കൃത്യമായി ഉറങ്ങി എഴുന്നേൽക്കുന്നത് ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ സഹായിക്കുന്നു. ഉറങ്ങാതിരിക്കുന്നത് മാനസിക നിലയെ താളം തെറ്റിക്കാനാനിടയുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നതാണ് സമ്മർദ്ദം കൂടുന്നതിന് കാരണം. ഇത് ദേഷ്യത്തിനും ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉറക്കം ശരീരത്തിനും മനസിനും ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഉറക്കക്കുറവ് കണ്ണുകളിൽ ഭാരം വയ്‌ക്കുന്നതിനും ഓർമ്മ കുറവിനും വഴിയൊരുക്കുന്നു. ചിലർ കാലങ്ങളായി ഉറക്കക്കുറവ് അനുഭവിക്കുന്നവരായിരിക്കാം. അത്തരക്കാർക്ക് ഈ പൊടിക്കൈകൾ പരീക്ഷിക്കാം..
രാത്രി ഉറങ്ങുന്നതിന് മുൻപായി അൽപം ചൂടുപാൽ കുടിക്കാം.
തല നന്നായി മസാജ് ചെയ്യുക. ചെവികളുടെ പിന്നിലും ഇതുപോലെ മസാജ് ചെയ്യാം. ഇത് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു.
ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപായി മൊബൈൽ ഫോൺ ഉപയോഗം നിർത്തുക.