ഇന്ത്യൻ വനിതകൾക്ക് പിന്നാലെ ഖോ ഖോ ലോകകപ്പിൽ കിരീടം ചൂടി പുരുഷ ടീം. നേപ്പാളിനെ തന്നെയാണ് പുരുഷ ടീമും ഫൈനലിൽ കീഴടക്കിയത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ 54-36 എന്ന സ്കോറിനാണ് ഇന്ത്യ മുത്തമിട്ടത്. അത്യന്തം ആവേശകരമായ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ജയം. പ്രതീക് വൈക്കറും കൂട്ടരും. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ 42-37 എന്ന സ്‌കോറിന് നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു.ഇതിനു ശേഷം ആതിഥേയർ തങ്ങളുടെ അപരാജിത കുതിപ്പ് നിലനിർത്തുകയും സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ തുരത്തി ഫൈനലിന് ടിക്കറ്റെടുക്കുകയുമായിരുന്നു.
വനിത ടീമിനെ പോലെ ടോസ് നേടിയ നേപ്പാൾ പ്രതിരോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് മുതലെടുത്ത ഇന്ത്യ പോയിൻ്റുകൾ വാരിക്കൂട്ടി. ഒരു മിനിട്ടിനുള്ളിൽ നേപ്പാളിലെ രണ്ടു പ്രതിരോധക്കാരെ പുറത്താക്കി. ടേൺ ഒന്നിൽ 26-ന് ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ ടേൺ 2 നേപ്പാൾ തിരിച്ചുവന്നു. ഇതവസാനിക്കുമ്പോൾ 26-18 ആയിരുന്നു സ്കോർ. എന്നാൽ മൂന്നാം ടേണിൽ ഇന്ത്യ കുതിപ്പ് തുടർന്നു. പോയിന്റ് നില 54-18 എന്നാക്കി ലീഡ് ഉയർത്തി. 78-40 എന്ന സ്കോറിനായിരന്നു വനിതകളുടെ ജയം.
🏆 खो-खो वर्ल्ड कप 2025
भारतीय मेंस टीम ने रचा इतिहास! 🇮🇳🔥
फाइनल में नेपाल🇳🇵को 54-36 से मात देकर पहला खो-खो वर्ल्ड कप खिताब अपने नाम किया।🏅💪
गौरवशाली पल, जय हिंद! ✨🙌
इस जीत के लिए टीम को बधाई! 🎉 #KhoKhoWorldCup #IndiaVsNepal #Finals #KhoKho #KhoKho2025… pic.twitter.com/4czFMO2FYU
— Doordarshan Sports (@ddsportschannel) January 19, 2025