ടി20 ക്രിക്കറ്റിൽ വനിതകളുടെ കൗമാര ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. സൂപ്പർ സിക്സ് കാണിക്കാതെ പാകിസ്താനെ അയർലൻഡ് ആണ് അടിച്ചുപുറത്താക്കിയത്. മഴനിയമ പ്രകാരം 13 റൺസിനായിരുന്നു അയർലൻഡിന്റെ വിജയം. ഗ്രൂപ്പ് സ്റ്റേജിൽ ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് പാക് വനിതകൾ നാട്ടിലേക്ക് വിമാനം പിടിക്കുന്നത്. നെറ്റ് റൺറേറ്റും(-3.271) ദയനീയമായിരുന്നു.
അമേരിക്കയുമായുള്ള മത്സരം ഒരുു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ആറു വിക്കറ്റിനാണ് പാകിസ്താനെ തകർത്തുവിട്ടത്. മൂന്നാം മത്സരത്തിൽ രസം കൊല്ലിയായി മഴയെത്തിയെങ്കിലും പാകിസ്താനെ രക്ഷയുണ്ടായില്ല.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയർലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 68 റൺസെടുത്ത് നിൽക്കെ മഴ തകർത്തു പെയ്തു.ഇതോടെ വിജയലക്ഷ്യം 9 ഓവറിൽ 73 റൺസായി പുനർനിശ്ചയിച്ചു. മറുപടി ബാറ്റിംഗിൽ പാകിസ്താന് 7 വിക്കറ്റ് നഷ്ടത്തിൽ 59 റൺസെടുക്കാനെ സാധിച്ചുള്ളു. അലീസ് വാൽഷിന്റെ (19 പന്തിൽ 31റൺസ്) ഇന്നിംഗ്സാണ് കരുത്തായത്.
View this post on Instagram
“>