യേ ക്യാ ഹുവാ!! തകർന്നുവീണ് കേജരി'WALL'; കെട്ടഴിഞ്ഞ ചൂലായി ആംആദ്മി; പരാജയം നുണഞ്ഞ് സ്ഥാപകനേതാക്കൾ; കൂപ്പുകുത്തി ആപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യേ ക്യാ ഹുവാ!! തകർന്നുവീണ് കേജരി’WALL’; കെട്ടഴിഞ്ഞ ചൂലായി ആംആദ്മി; പരാജയം നുണഞ്ഞ് സ്ഥാപകനേതാക്കൾ; കൂപ്പുകുത്തി ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 12:55 pm IST
Facebook
Twitter
WhatsAppTelegram

അഴിമതിയെ ചൂലെടുത്ത് തൂത്തുകളഞ്ഞ് വലിയൊരു മതിൽ കെട്ടി ഇന്ദ്രപ്രസ്ഥത്തെ സംരക്ഷിച്ചവനെന്ന ഖ്യാതിയിൽ അഭിരമിച്ച അരവിന്ദ് കേജരി’WALL’ അടപടലം തകർന്നുവീണ ദാരുണമായ കാഴ്ച. ഭരണകക്ഷിക്ക് ഭരണവിരുദ്ധ വികാരം പ്രതീക്ഷിക്കാമെങ്കിലും ചൂലെടുത്ത് അടിച്ചോടിക്കുന്ന ജനവിധി കനത്ത തിരിച്ചടിയും ജനങ്ങളുടെ വലിയൊരു മറുപടിയുമാണ്. ഡൽഹിയിൽ കേജരിവാൾ കെട്ടിപ്പൊക്കിയ ആദർശങ്ങളുടെ ‘ശീഷ്മഹൽ’ തകർന്നുതരിപ്പണമായി. രക്ഷകനെന്ന് വിശ്വസിച്ച് ജനം കൂടെനിന്നപ്പോൾ ഭരണത്തിന്റെ ലഹരിയിൽ മതിമറന്നുപോയ കേജരിവാൾ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയപ്പോൾ സ്വന്തം നാവിൽ നിന്നുവീണ വാക്കുകൾ പോലും മറന്നുപോയി. പണവും പ്രതാപവും സ്വയം മറക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഇതൊന്നും ഡൽഹി ജനത വിസ്മരിച്ചില്ല. ആംആദ്മി കൺവീനർക്ക് ഭരണം നഷ്ടമാകുന്നതിനൊപ്പം സ്വന്തം സീറ്റ് കൂടി നഷ്ടപ്പെടുത്തിയത്, 2015ൽ അധികാരത്തിലെത്തിച്ച അതേജനങ്ങൾ തന്നെയാണ്. അന്ന് സീറ്റുനൽകി നീണാൾവാഴിച്ച ജനങ്ങളെ മറന്ന് കേജരിവാൾ അഭിരമിച്ചപ്പോൾ അതേ നാണയത്തിൽ ജനങ്ങൾ മറുപടി നൽകി. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ച കേജരിവാൾ തോറ്റു!!

അരവിന്ദ് കേജരിവാളിന്റെ എതിർസ്ഥാനാർത്ഥിയും ബിജെപി നേതാവുമായ പർവേഷ് സാഹിബ് സിം​ഗ് 1800ലധികം വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് കേജരിവാളിനെ തോൽപ്പിച്ചത്. ഇടയ്‌ക്ക് ലീഡുയർത്താൻ കേജരിവാളിന് കഴിഞ്ഞിരുന്നെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ആംആദ്മി ദേശീയ കൺവീനറായ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കള്ളപ്പണക്കേസിൽ ജാമ്യം നേടി ജയിലിൽ നിന്ന് തിരിച്ചെത്തി മത്സരിച്ചപ്പോൾ സഹതാപതരംഗം അണപ്പൊട്ടിയൊഴുകുമെന്ന് കരുതിയെങ്കിലും ഇറങ്ങിപ്പോകൂവെന്നായിരുന്നു ജനങ്ങളുടെ മറുപടി. ആംആദ്മി സ്ഥാപക നേതാവ് സിസോദിയക്കേറ്റതും കനത്ത തിരിച്ചടിയായിരുന്നു. മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ ബിജെപി നേതാവ് തർവീന്ദർ സിം​ഗ് മർവ പരാജയപ്പെടുത്തി. അഞ്ഞൂറോളം വോട്ടുകൾക്കാണ് സിസോദിയയുടെ പരാജയം. ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ സ്ഥാപകനേതാക്കളും മുഖ്യമന്ത്രി കസേരയെ അലങ്കരിച്ചവരും ഒരുപോലെ പരാജയം നുണയുന്ന കാഴ്ച ആംആദ്മിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു.

സഞ്ചരിച്ചുകൊണ്ടിരുന്ന ആഡംബര നൗകയുടെ കപ്പിത്താൻ ആംആദ്മി ആണെന്ന് കേജരിവാൾ കരുതി. എന്നാൽ യഥാർത്ഥ കപ്പിത്താൻ ജനങ്ങളായിരുന്നു. അവർ ആ നൗകയ്‌ക്ക് നങ്കൂരമിട്ടു. കേജരിവാളിനെ പുറത്തേക്കിട്ടു. മുങ്ങിത്താഴാതിരിക്കാൻ ഇരുപതോളം സീറ്റുകളുള്ള ഒരു കയറും നൽകി. അതിൽപ്പിടിച്ച് കയറിവരണമെങ്കിൽ നേരത്തെ ചവറ്റുകുട്ടയിലിട്ട ആദർശങ്ങളെ കേജരിവാൾ തപ്പിയെടുക്കേണ്ടി വരുമെന്ന് മാത്രം..

Tags: CongressBJPAAPDelhi electionDelhi Elections 2025
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies