അട്ടപ്പാടി: അഗളി ഗവ. എൽപി സ്കൂൾ വളപ്പിൽ പുലി. പുലിയെ കണ്ടെന്ന് സ്കൂൾ ജീവനക്കാർ അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ 8 മണിക്ക് സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്.ഉടൻ പിടിഎ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു
പരിശോധന നടത്തുന്നതിനിടെ പ്രീ- പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പാർക്കിൽ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്കൂളിന് പുറക് വശം വനമാണ്.കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു
500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ പുലിയെത്തിയെന്ന് പുറത്തുവന്നതോടെ ഭീതിയിലാണ് രക്ഷിതാക്കളും നാട്ടുകാരും.
ഏതാനും ദിവസങ്ങൾക്കു മുൻപ് അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽ പുലി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. പുതൂർ പഞ്ചായത്തിൽ കുളപ്പടി ഊര്, അഗളി ടൗണിനടുത്ത് പൂവാത്താൾ കോളനി എന്നിവിടങ്ങളിലായിരുന്നു സംഭവം.
പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.















