കൂടൊരുക്കി കെണിയിൽ വീഴ്ത്തി സ്പിന്നർമാർ; വിരസമായ ആദ്യപകുതിയിൽ കിവീസിന് ഭേദപ്പെട്ട സ്കോർ; കളമൊരുങ്ങുന്നത് ലോ സ്കോറിം​ഗ് ത്രില്ലറിനോ?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൂടൊരുക്കി കെണിയിൽ വീഴ്‌ത്തി സ്പിന്നർമാർ; വിരസമായ ആദ്യപകുതിയിൽ കിവീസിന് ഭേദപ്പെട്ട സ്കോർ; കളമൊരുങ്ങുന്നത് ലോ സ്കോറിം​ഗ് ത്രില്ലറിനോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 05:59 pm IST
Facebook
Twitter
WhatsAppTelegram

സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ദുബായിൽ ഇന്ത്യയുടെ കെണിയിൽ ന്യൂസിലൻഡ് വീഴുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. 101 പന്തിൽ 63 റൺസ് നേടിയ ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. ആക്രമണ ശൈലിയിൽ ഇന്നിം​ഗ്സിന് തുടക്കമിട്ട രചിൻ രവീന്ദ്രയുടെ (29 പന്തിൽ 37) മടക്കത്തോടെയാണ് ന്യൂസിലൻഡ് പരുങ്ങലിലായത്. വിൽ യം​ഗിനെ (15) പുറത്താക്കി വരുണാണ് ന്യൂസിലൻഡിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്.

പിന്നാലെ വന്നവരൊക്കെ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വെള്ളംകുടിച്ചു. പ്രതീക്ഷയാകുമെന്ന് കരുതിയ കെയ്ൻ വില്യംസണെയും (11), രചിൻ രവീന്ദ്രയെയും മടക്കിയത് ഇതുവരെ ഫോമാകാതിരുന്ന കുൽദീപ് യാദവായിരുന്നു. പത്തോവർ പന്തെറിഞ്ഞ കുൽദീപാണ് റൺസ് വിട്ടുകൊടുക്കുന്നതിൽ ഏറെ പിശുക്ക് കാട്ടിയത്. 47-ാം ഓവറുപോലും എറിയാനെത്തിയ താരം വഴങ്ങിയത് 40 റൺസ് മാത്രം.

ടോം ലാഥം 30 പന്തിൽ നേടിയത് 14 റൺസ്. താരത്തെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. ബൗണ്ടറികൾ പോലും മരുഭൂമിയിലെ മഴയെന്ന പോലെയാണ് സംഭവിച്ചത്. ആക്രമണത്തിലേക്ക് വഴിമാറി സഞ്ചരിച്ച ​ഗ്ലെൻ ഫില്പിസിനെ (34) വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കിയതോട ന്യൂസിലൻഡ് ഇന്നിം​ഗ്സിന് വീണ്ടും വേ​ഗം കുറഞ്ഞു. മൈക്കിൾ ബ്രേസ്വെല്ലാണ് ( 40 പന്തിൽ  53 ) കിവീസിന് ഭേദപ്പെട്ട സ്കോർ നൽകിയത്. 63 റൺസെടുത്ത മിച്ചലിനെ ഷമി ശർമയുടെ കൈയിലെത്തിച്ചു. ശൈലി മാറ്റി ആക്രമണത്തിന് മുതിർന്നപ്പോഴായിരുന്നു പുറത്താകൽ. ചക്രവർത്തിയും കുൽദീപും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ഷമിക്കും ജഡേജയ്‌ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

 

Tags: IndiachampionsdubaiNew Zealandfinaltrophy
Share
Tweet
SendShare

More News from this section

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies