കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിം​ഗ് കോളനിയും റാണ ലക്ഷ്യമിട്ടു;ഹോട്ടലിൽ താമസിച്ച് നിരീക്ഷിച്ചു,കൊച്ചിയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിം​ഗ് കോളനിയും റാണ ലക്ഷ്യമിട്ടു;ഹോട്ടലിൽ താമസിച്ച് നിരീക്ഷിച്ചു,കൊച്ചിയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 04:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതിൽ ജൽ-വായു വിഹാറും ഹരിദ്വാറിലെ കുംഭമേളയും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യോമസേന, നാവികസേന അം​ഗങ്ങളുടെ പാർപ്പിട സമുച്ഛയങ്ങൾ ഉൾപ്പെടെ ആളുകൾ തിങ്ങിപാർക്കുന്ന വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായാണ് വിവരം.

ഹരിദ്വാറിലെ കുംഭമേള, രാജസ്ഥാനിലെ പുഷ്കർ മേള എന്നിവയും ഭീകരർ ലക്ഷ്യമിട്ടിരുന്നെന്നും എൻഐഎയുടെ മുൻ ഇൻസ്പെക്ടർ ജനറൽ ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. കൊച്ചിയിൽ യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സന്ദീപ് ഉണ്ണിത്താൻ എന്ന വ്യക്തിയുടെ വെളിപ്പെടുത്തലും നിർണായകമാണ്. മുംബൈയിലെ ജൽ വായു വിഹാർ ആക്രമിക്കാൻ റാണ പദ്ധതിയിട്ടിരുന്നു. അതിനായി 2010-ൽ പൊവൈയിലെ ഒരു ഹോട്ടലിൽ താമസിച്ച് പാർപ്പിട സമുച്ചയം നിരീക്ഷിച്ചുവന്നിരുന്നു. ജൽ വായു വിഹാർ ആക്രമിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്ന് റാണ മുംബൈ ഭീകരാക്രമണത്തിന് പ്രധാനപങ്കുവഹിച്ച പാകിസ്താനി-അമേരിക്കൻ ദാവൂദ് ​ഗിലാനിയോട് പറഞ്ഞിട്ടുണ്ടെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എക്സ് പോസ്റ്റിലൂടെ പങ്കുവച്ചു.

വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ചോദ്യം ചെയ്യലിന് റാണയെ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോകും.

Tags: MumbaiFEATURED2Tahawwur RanaKumbh melaJal Vayu Vihar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies