മകന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങൾക്കായി കൃഷിസ്ഥലം വിറ്റ അച്ഛൻ; പന്തുകളോട് തളരാതെ പൊരുതിയ ബാല്യം; ലോക നെറുകയിൽ ബിഹാറിന്റെ 'വണ്ടർ കിഡ്'!
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മകന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങൾക്കായി കൃഷിസ്ഥലം വിറ്റ അച്ഛൻ; പന്തുകളോട് തളരാതെ പൊരുതിയ ബാല്യം; ലോക നെറുകയിൽ ബിഹാറിന്റെ ‘വണ്ടർ കിഡ്’!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 09:00 am IST
Facebook
Twitter
WhatsAppTelegram

സ്വപ്‌നങ്ങൾ കാണാൻ പഠിക്കുന്ന പ്രായത്തിൽ കണ്ട സ്വപ്നം നേടിയെടുത്ത് ലോകക്രിക്കറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ് 14 കാരനായ വൈഭവ് സൂര്യവംശി. തന്റെ മൂന്നാം ഐപിഎൽ മത്സരം മാത്രം കളിക്കുന്ന വൈഭവ് ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി 35 പന്തിൽ നിന്ന് സെഞ്ച്വറി നേടി ചരിത്രം തിരുത്തിക്കുറിച്ചു. ഒപ്പം ഒരുപിടി റെക്കോർഡുകളും.

14 വർഷവും 32 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. ബിഹാറിലെ സമസ്തിപൂർ സ്വദേശി വൈഭവിന് ഈ നേട്ടത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. പത്താം വയസുമുതൽ ദിവസവും 600 പന്തിലധികം നേരിട്ട് തുടങ്ങിയ ലക്ഷ്യം. 16-17 വയസ് പ്രായമുള്ള നെറ്റ് ബൗളർമാരെ നേരിട്ട് മണിക്കൂറുകൾ നീണ്ട കഠിനാധ്വാനം. മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് പണം ഒരു തടസ്സമാകുമെന്ന് മനസിലാക്കിയ പിതാവ് സഞ്ജീവ് സൂര്യവംശി തന്റെ കൃഷിഭൂമി വിറ്റ് അവനൊപ്പം നിന്നു. വൈഭവ് പരിശീലനത്തിനായി പോകുമ്പോൾ അവനൊപ്പമുള്ളവർക്കായി 10 ടിഫിൻ ബോക്സുകൾ കൂടി അധികമായി കയ്യിൽ കരുതാനും അയാൾ മടിച്ചില്ല.

2011 മാർച്ച് 27 ന് ജനിച്ച വൈഭവ് 2024 ജനുവരിയിൽ വെറും 12 വയസും 284 ദിവസവും പ്രായമുള്ളപ്പോൾ ബിഹാറിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അണ്ടർ 19 മത്സരത്തിൽ കുട്ടി താരം 58 പന്തിൽ സെഞ്ച്വറി നേടി. 2024 ലെ SMAT ടൂർണമെന്റിൽ ബിഹാറിനായി T20 അരങ്ങേറ്റം കുറിച്ചു. 2024-25 ലെ ACC അണ്ടർ 19 ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഴാമത്തെ കളിക്കാരനായിരുന്നു വൈഭവ്. ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്ന് 176 റൺസ് താരം നേടി.

കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്‌ക്ക് വൈഭവ് രാജസ്ഥാനിലെത്തിയപ്പോൾ അത് ക്രിക്കറ് ലോകത്തെ ചർച്ചയായി മാറി. ഈ പതിനാലുകാരൻ പയ്യനുവേണ്ടി ഇത്രയധികം തുക കളയണോ എന്നായിരുന്നു ചിലരുടെയെങ്കിലും സംശയം. ഐപിഎൽ കരിയറിൽ നേരിട്ട ആദ്യപന്തുതന്നെ സിക്സർ പറത്തിതുടങ്ങിയ വൈഭവ് മൂന്ന് മത്സരങ്ങളിൽ നിന്ന് 75.50 ശരാശരിയിലും 222.05 സ്ട്രൈക്ക് റേറ്റിലും 151 റൺസ് നേടി അതിനുള്ള മറുപടിയും നൽകി.

Tags: Sanjiv SuryavanshiBiharworld recordIPL 202514-year-old boyVaibhav suryavanshifarmland
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies