ധാർമ്മികതയെ ചോദ്യം ചെയ്ത കെ. സി വേണു​ഗോപാലിന് ചുട്ടമറുപടിയുമായി അമിത് ഷാ; പുതിയ ബില്ലിനെ എതിർത്ത് പ്രതിപക്ഷം; അനുകൂലിച്ച്: ശശി തരൂർ; സഭയിൽ നാടകീയ രംഗങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധാർമ്മികതയെ ചോദ്യം ചെയ്ത കെ. സി വേണു​ഗോപാലിന് ചുട്ടമറുപടിയുമായി അമിത് ഷാ; പുതിയ ബില്ലിനെ എതിർത്ത് പ്രതിപക്ഷം; അനുകൂലിച്ച്: ശശി തരൂർ; സഭയിൽ നാടകീയ രംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 03:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ധാർമ്മികതയെ ചോദ്യം ചെയ്ത ആലപ്പുഴ എംപി കെ. സി വേണു​ഗോപാലിന് ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുന്ന നിർണായക ഭരണഘടനാ ഭേദഗതി ബില്ലിനിടെയാണ് വാക് പോര്.

ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലേയെന്നും ധാർമ്മികതയുടെ പേരിൽ രാജിവച്ചോ എന്നായിരുന്ന കെ.സി വേണുഗോപാലിന്റെ ചോദ്യം. പിന്നാലെ എഴുന്നേറ്റ് നിന്ന് കൊണ്ടായിരുന്നു അമിത് ഷായുടെ മറുപടി.  അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിന്റെ പേരിൽ താൻ രാജിവച്ചിരുന്നവെന്ന് അമിത് ഷാ പറഞ്ഞു. പിന്നീട് കോടതി തന്നെ കുറ്റവിമുക്തനാക്കിയ ശേഷമാണ് ഭരണഘടനാ സ്ഥാനങ്ങൾ ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി ബിൽ അവതരിപ്പിച്ചതിന് പിന്നാലെ പതിവ് പോലെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നാലെ നാടകീയ രം​ഗങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബില്ലിന്റെ പകർപ്പ് വലിച്ച് കീറിയാണ് തൃണമൂൽ അം​ഗങ്ങളുടെ പ്രകടനം. മുദ്രാവാക്യങ്ങൾ വിളിച്ച് സഭാ നടപടികൾ തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. എന്നാൽ ബില്ലിൽ തെറ്റില്ലെന്നും ജെപിസിയിൽ വിശദമായി ചർച്ച നടക്കട്ടെയെന്നും ശശി തരൂർ എംപി പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒടുവിൽ ബില്ലുകൾ കൂടുതൽ ചർച്ചയ്‌ക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) അയയ്‌ക്കാമെന്ന് അമിത് ഷായുടെ നിർദ്ദേശത്തോടെ സഭ പിരിയുകയായിരുന്നു.

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകുന്ന നിർണ്ണായ ഭരണഘടനാ ഭേദ​ഗതി ബില്ലാണ് ഇന്ന് അവതരിപ്പിച്ചത്. ഭേദ​ഗതി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കേസിൽ അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകും. ജുഡീഷ്യൽ കസ്റ്റഡിക്കും പൊലീസ് കസ്റ്റഡിക്കും ഇത് ബാധകമാണ്.

Tags: k c venugopalHome Minister Amith Sha
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies