ന്യൂഡൽഹി: വ്യാജ ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം തിരിച്ചിറക്കി. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന വിമാനമാണ് മുംബൈ വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. 1984-ൽ മദ്രാസ് വിമാനത്താവളത്തിലുണ്ടായ സ്ഫോടനം പോലെ പൊട്ടിത്തെറി ഉണ്ടാകുമെന്നായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ചയുടനെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പരിശോധനകൾക്ക് ശേഷം വിമാനം വൈകുന്നേരത്തോടെ ഹൈദരാബാദിലേക്ക് തിരിച്ചു.
1984-ൽ നടന്ന ചെന്നൈ വിമാനത്താവളത്തിൽ നടന്ന സ്ഫോടനം മീനമ്പാക്കം സ്ഫോടനം എന്നാണ് അറിയപ്പെടുന്നത്. ഭീകരാക്രമണത്തിൽ 33 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് പിന്നിൽ ശ്രീലങ്കൻ വിഘടനവാദസംഘടനയായിരുന്നു.















