ഇംഫാൽ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സർസംഘചാലക് മോഹൻ ഭാഗവത് മണിപ്പൂരിലെത്തി. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമാണ് ഈ സന്ദർശനം.
രാവിലെ ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ മോഹൻ ഭാഗവതിന് വിപുലമായ സ്വീകരണമാണ് മുതിർന്ന നേതാക്കൾ ഒരുക്കിയിരുന്നത്. വനവാസി സമൂഹത്തിലെ പ്രതിനിധികൾ, യുവനേതാക്കൾ, സംരംഭകർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇംഫാലിലെ ആർഎസ്എസ് കാര്യകർത്താക്കളുമായി അദ്ദേഹം സംവദിക്കും. കൂടിക്കാഴ്ചയിൽ മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ അദ്ദേഹം നൽകും.















