അനധികൃതമായി വനഭൂമി കയ്യേറി വീടുവച്ചു താമസം; ശക്തമായ  നടപടിയുമായി അസം സർക്കാർ; 795 ഹെക്ടർ ഒഴിപ്പിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃതമായി വനഭൂമി കയ്യേറി വീടുവച്ചു താമസം; ശക്തമായ  നടപടിയുമായി അസം സർക്കാർ; 795 ഹെക്ടർ ഒഴിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2025, 09:23 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: അനധികൃതമായി വനഭൂമി കയ്യേറി താമസമുറപ്പിച്ചവർക്കെതിരെ നടപടിയുമായി അസം സർക്കാർ. നാ​ഗോൺ ജില്ലയിൽ മാത്രം 795 ഹെക്ടർ വനഭൂമിയാണ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്. 1500 ഓളം കുടുംബങ്ങളാണ് ഇവിടെ അനധികൃതമായി താമസിച്ചിരുന്നത്.

ഇവരിൽ ഭൂരിഭാ​ഗവും അനധികൃതമായി ഇന്ത്യയിൽ എത്തിയ ബം​ഗ്ലാദേശി കുടിയേറ്റക്കാരാണ് എന്നാണ് റിപ്പോർട്ട്.  ഗ്രേറ്റർ ലുട്ടുമാരി വന സംരക്ഷണ കേന്ദ്രത്തിലെ ബെഡെറ്റിപാർ, ശംഖുല, ജുരിർപാർ, കെന്ദപ്പാറ എന്നീ മേഖലകളിലായിരുന്നു വ്യാപക കയ്യേറ്റം നടന്നത്. കള്ളക്കടത്തുകാർ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തി തരിശാക്കിയ വനഭൂമി പിന്നീട്, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ എത്തി കൈവശപ്പെടുത്തുകയായിരുന്നു.

രണ്ട് മാസത്തിനുള്ളിൽ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസം മുമ്പ് കൈയേറ്റക്കാർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഒഴിഞ്ഞുപോകാൻ ഒരു മാസത്തെ കൂടി സാവകാശം കയ്യേറ്റക്കാർ ആവശ്യപ്പെട്ടു.
ഇതും സർക്കാർ അനുവദിച്ചു. ഇതിനിടെ ഏകദേശം 1,100 ഓളം കുടുംബങ്ങൾ ഇവിടെ നിന്നും നിന്നും താമസം മാറുകയും ചെയ്തു. സമയപരിധി അവസാനിച്ചതോടെയാണ് ഞായറാഴ്ച ജില്ലാഭരണകൂടം അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചാണ് ഒഴിപ്പിക്കൽ നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വനമേഖലകളിൽ നിന്നുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നത്  മനുഷ്യ- വന്യമൃ​ഗ സംഘർഷം കുറയ്‌ക്കാൻ സഹായിക്കുമെന്ന് വനം വകുപ്പ് സ്പെഷ്യൽ ചീഫ് സെക്രട്ടറി എം കെ യാദവ പറഞ്ഞു.

2021 മെയ് മാസത്തിൽ അധികാരമേറ്റതിനുശേഷം 160 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: Enchrochment
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies