കൊല്ലം: ഗണേഷ്‌കുമാറിന് എതിരെ മുൻ പേർസണൽ സ്റ്റാഫിന്റെ മൊഴി. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ മൊഴി നൽകി.
2011 മുതൽ 2013 വരെ പേർസണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ മലയിൽ. കൊട്ടാരക്കര കോടതിയിൽ ഗണേഷിന് എതിരെ മൊഴി നൽകിയത്. പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്നും സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗം എന്നും സാക്ഷിമൊഴിയിൽ പറയുന്നു.
സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമെന്നും മൊഴിയിലുണ്ട്. മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നു.ആരോപണങ്ങൾ വന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജിവയ്പ്പിച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നു എന്നും സുധീർ മലയിൽ പറയുന്നു. സോളാർ പരാതിയിൽ 4 പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചന എന്ന പരാതിയിൽ ആണ് മൊഴി നൽകിയിരിക്കുന്നത്. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ















