ഇസ്ലാമാബാദ്: സെന്റർ ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ഭീകരവാദ സൂചിക പട്ടികയിൽ പാകിസ്ഥാൻ ഒന്നാം സ്ഥാനത്ത്.163 രാജ്യങ്ങളിലെ ഭീകരതയുടെ ആഘാതം അടിസ്ഥാനമാക്കിയാണ് സംഘടന ഈ പട്ടിക തയ്യാറാക്കിയത്.
അഫ്ഗാനിസ്ഥാനുമായി മോശം ബന്ധമുള്ള സാഹചര്യത്തിന് പുറമെ പാകിസ്ഥാനിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനും (TTP) ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും (BLA) ആണ് രാജ്യത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞ വർഷം മാത്രം ഇവിടെ 1,045 ഭീകരാക്രമണങ്ങളിൽ 1,139 പേർ കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു.
പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) എന്ന ഭീകര സംഘടനയാണെന്നും തൊട്ടുപിന്നാലെ പിഎൽഎ ആണെന്നും പട്ടികയിൽ പറയുന്നു.
അന്താരാഷ്ട്ര പട്ടിക പ്രകാരം, തീവ്രവാദം മൂലമുള്ള ആഗോള മരണങ്ങളിൽ 70 എണ്ണവും പാകിസ്ഥാൻ, ബുർക്കിന ഫാസോ, നൈജീരിയ, നൈജർ, കോംഗോ എന്നിവിടങ്ങളിലാണെന്നും സംഘടന അറിയിച്ചു.















