60 വര്‍ഷം ഭരിച്ചിട്ട് നല്‍കിയത് അക്രമങ്ങളെയും വര്‍ഗീയ കലാപങ്ങളും മാത്രം; അസമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് രക്ഷിക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ സാധിക്കൂ; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

60 വര്‍ഷം ഭരിച്ചിട്ട് നല്‍കിയത് അക്രമങ്ങളെയും വര്‍ഗീയ കലാപങ്ങളും മാത്രം; അസമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് രക്ഷിക്കാന്‍ എന്‍ഡിഎയ്‌ക്ക് മാത്രമേ സാധിക്കൂ; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 03:51 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പുര്‍: അസമിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും നുഴഞ്ഞുകയറ്റം തടയാനും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് മാത്രമേ സാധിക്കൂ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബര്‍പേട്ട, ബര്‍ച്ചല്ല എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വികസനവും പൈതൃകവും (വിരാസത്-വികാസ്) ഒരുപോലെ കൊണ്ടുപോകുന്ന സര്‍ക്കാരാണ് എന്‍ഡിഎയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസമിലെ മുന്‍ ദശാബ്ദങ്ങളിലെ കോണ്‍ഗ്രസ് ഭരണത്തെയും യോഗി രൂക്ഷമായി വിമര്‍ശിച്ചു. 60 വര്‍ഷം അസം ഭരിച്ച കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റത്തെയും അക്രമങ്ങളെയും വര്‍ഗീയ കലാപങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. എഐയുഡിഎഫുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ് അസമിന്റെ തനത് സംസ്‌കാരത്തെയും പൈതൃകത്തെയും അപകടത്തിലാക്കി. നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഈ പാര്‍ട്ടികളുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ഭരണമാതൃക ചൂണ്ടിക്കാട്ടിയാണ് യോഗി സംസാരിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി യുപിയില്‍ കലാപങ്ങളോ കര്‍ഫ്യൂവോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി-ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാരുകളുടെ ‘ഡബിള്‍ എന്‍ജിന്‍’ ഭരണത്തിന് കീഴില്‍ അസം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മുന്‍പ് നുഴഞ്ഞുകയറ്റക്കാര്‍ തട്ടിയെടുത്തിരുന്ന റേഷന്‍ ഇന്ന് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ലഭിക്കുന്നു. എല്‍പിജി, വൈദ്യുതി, ആരോഗ്യ ഇന്‍ഷുറന്‍സ്, തൊഴില്‍ എന്നിവയിലെല്ലാം വലിയ മുന്നേറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. ഓരോ നുഴഞ്ഞുകയറ്റക്കാരനെയും തിരിച്ചറിഞ്ഞ് പുറത്താക്കും. ‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’ എന്നിവ അനുവദിക്കില്ല. സംസ്ഥാനത്തെ ജനസംഖ്യാ ക്രമത്തില്‍ മാറ്റം വരുത്താന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ, വ്യോമഗതാഗതം, ജലഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ അസം കൈവരിച്ച നേട്ടങ്ങളെയും രാമക്ഷേത്ര നിര്‍മ്മാണം വഴി ബിജെപി വാഗ്ദാനങ്ങള്‍ പാലിച്ചതിനെയും പ്രസംഗത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ദീപക് കുമാര്‍ ദാസിനും (ബര്‍പേട്ട), റിതുബരന്‍ ശര്‍മ്മയ്‌ക്കും (ബര്‍ച്ചല്ല) വേണ്ടി അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചു.

Tags: ElectionCongressBJPAssamndayogi adhityanath
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies