ചായക്കടയിൽ 'പാമ്പ് ഷോ'; പാമ്പിനെ പോക്കറ്റിലിട്ട് അങ്ങാടിയിൽ കറങ്ങിയ യുവാവിന് കിട്ടിയത് എട്ടുനിലയിൽ പണി!
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചായക്കടയിൽ ‘പാമ്പ് ഷോ’; പാമ്പിനെ പോക്കറ്റിലിട്ട് അങ്ങാടിയിൽ കറങ്ങിയ യുവാവിന് കിട്ടിയത് എട്ടുനിലയിൽ പണി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 02:04 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: അതിഥി തൊഴിലാളിയായ ദിന (20) എന്ന യുവാവാണ് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്ന് സാഹസം കാട്ടിയത്. ചായക്കടയിൽ ചായ കുടിക്കാനെത്തിയ ഇയാൾ പോക്കറ്റിൽ പാമ്പുണ്ടെന്ന് കൂടെയുള്ളവർക്ക് കാണിച്ചു കൊടുക്കുകയും പിന്നീട് അതിനെ തിരികെ പോക്കറ്റിൽ തന്നെ വെക്കുകയും ചെയ്തു. ഇതുകണ്ട് പരിഭ്രാന്തരായ നാട്ടുകാർ പാമ്പിനെ കളയാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ഇയാൾ അതിന് തയ്യാറായില്ല. ലഹരിയുടെ സ്വാധീനത്തിലാണോ യുവാവ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്.

​പോക്കറ്റിലിരുന്ന പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് യുവാവിനെ പലതവണ കടിച്ചു. വേദന അസഹനീയമായതോടെയാണ് ഇയാൾ പാമ്പിനെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത് ദൂരേക്ക് എറിഞ്ഞത്. തുടർന്ന് കൂടെയുള്ളവർ പാമ്പിനെ ഒരു കവറിലാക്കി പിടികൂടുകയും യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിലും അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചു. പാമ്പ് കടിയേറ്റ് മരണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ യുവാവിന്റെ ഈ പ്രവർത്തി കണ്ടുനിന്നവരെയെല്ലാം വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

​മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് കടിച്ചത് വിഷപ്പമ്പല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ‘ഇന്ത്യൻ മണ്ണൂലി’ അഥവാ ‘ഇരുതലമൂരി’ വിഭാഗത്തിൽപ്പെട്ട പാമ്പായിരുന്നു ഇത്. വിഷമില്ലാത്ത ഇനമായതിനാൽ യുവാവ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. നിലവിൽ ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പരിഭ്രാന്തി പരത്തിയ ഈ സംഭവം ഇപ്പോൾ അങ്ങാടിയിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Tags: Malappuramsnake bite
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies