കെജ്രിവാള്‍ 'സ്ത്രീവിരുദ്ധന്‍', പഞ്ചാബിനെ എടിഎം ആക്കുന്നു; ആം ആദ്മി പാര്‍ട്ടി വിട്ടതിന് പിന്നാലെ വിമര്‍ശനങ്ങളുമായി സ്വാതി മലിവാള്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്രിവാള്‍ ‘സ്ത്രീവിരുദ്ധന്‍’, പഞ്ചാബിനെ എടിഎം ആക്കുന്നു; ആം ആദ്മി പാര്‍ട്ടി വിട്ടതിന് പിന്നാലെ വിമര്‍ശനങ്ങളുമായി സ്വാതി മലിവാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 05:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രാജ്യസഭാ എംപി സ്വാതി മലിവാള്‍. കെജ്രിവാള്‍ അഴിമതിക്കാരനും ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നവനുമാണെന്നും അദ്ദേഹത്തേക്കാള്‍ വലിയ രാജ്യദ്രോഹി വേറെയില്ലെന്നും മലിവാള്‍ ആരോപിച്ചു. 2006 മുതല്‍ കെജ്രിവാളിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തന്നെ, അദ്ദേഹത്തിന്റെ സഹായി ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് മര്‍ദിച്ച സംഭവം മലിവാള്‍ ഓര്‍മ്മിപ്പിച്ചു.

‘അരവിന്ദ് കെജ്രിവാള്‍ ഒരു ഗുണ്ടയെ വിട്ട് എന്നെ തല്ലിച്ചു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ എന്നെ ഭീഷണിപ്പെടുത്തുകയും എഫ്ഐആര്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. രണ്ടു വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും എന്നെ അനുവദിച്ചില്ല. കെജ്രിവാള്‍ ഒരു സ്ത്രീവിരുദ്ധനാണ്.’ – സ്വാതി മലിവാള്‍ പറഞ്ഞു. തന്നെ മര്‍ദിച്ച വ്യക്തിക്ക് ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന പദവിയും ഇസഡ് പ്ലസ് സുരക്ഷയും നല്‍കി കെജ്രിവാള്‍ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

2011-ല്‍ അഴിമതി വിരുദ്ധ പ്രക്ഷോഭവുമായി വന്നപ്പോള്‍ കീറിയ പാന്റും രണ്ട് രൂപയുടെ പേനയും ഉപയോഗിച്ചിരുന്ന കെജ്രിവാള്‍ ഇന്ന് നൂറ് കോടിയുടെ കൊട്ടാരത്തിലാണ് താമസിക്കുന്നതെന്ന് മലിവാള്‍ പരിഹസിച്ചു. ലക്ഷങ്ങള്‍ വിലയുള്ള ഫ്രിഡ്ജും കോടികളുടെ കാര്‍പെറ്റും ആഡംബര സോഫകളും അദ്ദേഹത്തിന്റെ വസതിയിലുണ്ട്. ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ പഞ്ചാബിനെ തങ്ങളുടെ വ്യക്തിപരമായ ‘എടിഎം’ ആയി ഉപയോഗിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് സ്വാതി മലിവാള്‍ വ്യക്തമാക്കി. വനിതാ സംവരണ ബില്‍ ഉള്‍പ്പെടെയുള്ള ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്ത പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അവര്‍ പ്രശംസിച്ചു. നക്‌സലിസം അവസാനിപ്പിക്കാനും ശത്രുക്കളുടെ വീട്ടില്‍ കയറി അവരെ വകവരുത്താനും (ഓപ്പറേഷന്‍ സിന്ദൂര്‍) മോദി സര്‍ക്കാര്‍ കാണിച്ച കരുത്ത് മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിമാരായ സ്വാതി മലിവാള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ലയിച്ചത്. ഇതിനെ ‘ദ്രോഹം’ എന്ന് വിശേഷിപ്പിച്ച എഎപി നേതൃത്വത്തിന്, സ്വന്തം തത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കെജ്രിവാളാണ് യഥാര്‍ത്ഥ ദ്രോഹിയെന്ന് മലിവാള്‍ മറുപടി നല്‍കി.

Tags: BJParavind kejriwalAAPSWATHI MALIWAL
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies