ഗോദ്ര: ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സർവാധിപത്യം. ആകെയുള്ള 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ആധിപത്യം ഉറപ്പിച്ച ബിജെപി പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി.
അഹമ്മദാബാദിലെ 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി തൂത്തുവാരിയപ്പോൾ കോൺഗ്രസിന് വെറും 18 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സൂറത്തിൽ 115 സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടിയപ്പോൾ കഴിഞ്ഞ തവണ മുന്നേറ്റമുണ്ടാക്കിയ എഎപി വെറും നാല് സീറ്റുകളിലേക്ക് ചുരുങ്ങി. രാജ്‌കോട്ട്, വഡോദര എന്നിവിടങ്ങളിലും ബിജെപി വൻ വിജയം രേഖപ്പെടുത്തി.
സാമുദായിക ധ്രുവീകരണത്തിന് പേര് കേട്ട ഗോദ്രയിൽ നിന്നാണ് ഇത്തവണ ഏറ്റവും ശ്രദ്ധേയമായ വാർത്ത പുറത്തുവന്നത്. ഗോദ്ര മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ മത്സരിച്ച അപേക്ഷാബെൻ നൈനേഷ്ഭായ് സോണി ചരിത്ര വിജയം കരസ്ഥമാക്കി. 100 ശതമാനം മുസ്ലീം വോട്ടർമാരുള്ള ഈ മണ്ഡലത്തിൽ ഒരു ഹൈന്ദവ വനിത വിജയിച്ചത് ഗുജറാത്തിന്റെ ചരിത്രമായി. മണ്ഡലത്തിലെ വോട്ടർ പോലുമല്ലാതിരുന്നിട്ടും അപേക്ഷാബെൻ നേടിയ ഈ വിജയം പരമ്പരാഗത രാഷ്‌ട്രീയ സമവാക്യങ്ങളെയാണ് പൊളിച്ചെഴുതിയത്. ഒപ്പം ഒരുപാട് പേർക്കുളള മറുപടി കൂടിയാണ് അപേക്ഷാബെന്റെ വിജയം.















