മരണത്തെ തോല്‍പ്പിച്ച അച്ഛന്‍കരുത്ത്; പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ട്രെയിനിനടിയിലേക്ക് ചാടി പിതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരണത്തെ തോല്‍പ്പിച്ച അച്ഛന്‍കരുത്ത്; പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ട്രെയിനിനടിയിലേക്ക് ചാടി പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 03:50 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ചലിച്ചുകൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലെ മരണഗര്‍ത്തത്തിലേക്ക് വീണുപോയ പിഞ്ചുകുഞ്ഞിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് ഒരു പിതാവ്. ബംഗ്ലാദേശിലെ റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അവിശ്വസനീയതയോടെയും ആദരവോടെയുമാണ് ലോകം നോക്കിക്കാണുന്നത്. ബംഗ്ലാദേശിലെ ടിറ്റാസ് കമ്മ്യൂട്ടര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ഈ കുടുംബം. ഒന്നര മണിക്കൂറോളം വൈകിയോടിയ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമാണ് ഇവര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചത്. ഈ വെപ്രാളത്തിനിടയില്‍ പിതാവിന്റെ കൈയില്‍ നിന്നും കുട്ടി പാളത്തിലേക്ക് വഴുതിവീഴുകയായിരുന്നു.

A little boy who jumped onto the train tracks in Bangladesh was rescued at the last moment by his father. pic.twitter.com/wi7GwQnjN7

— 1880 News (@1880News) April 30, 2026

അപകടം കണ്‍മുന്നില്‍ കണ്ട പിതാവ് മറ്റൊന്നും ആലോചിക്കാതെ കുതിച്ചുനീങ്ങുന്ന ട്രെയിനിനടിയിലേക്ക് എടുത്തുചാടി. കുട്ടിയെ തന്റെ ശരീരത്തിനടിയില്‍ ചേര്‍ത്തുപിടിച്ച് അദ്ദേഹം പാളത്തില്‍ മലര്‍ന്നു കിടന്നു. ട്രെയിനിന്റെ ബോഗികള്‍ ഒന്നിനുപുറകെ ഒന്നായി അവര്‍ക്ക് മുകളിലൂടെ കടന്നുപോകുമ്പോഴും കുഞ്ഞിന് പോറലേറ്റില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി. പരിഭ്രമിച്ച കുട്ടി ട്രെയിനിനടിയില്‍ വെച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിതാവ് ബലമായി ചേര്‍ത്തുപിടിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. ട്രെയിന്‍ പൂര്‍ണ്ണമായും പ്ലാറ്റ്ഫോം വിട്ടതിനു പിന്നാലെ ഓടിയെത്തിയ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും ജീവിതത്തിലേക്ക് തിരികെക്കയറ്റി.

ഭാഗ്യം കൊണ്ട് നിസാര പരിക്കുകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഈ പിതാവിന് അഭിനന്ദനപ്രവാഹമാണ്. ഒരു നിമിഷം പോലും വൈകാതെ ട്രെയിനിനടിയിലേക്ക് ചാടിയ പിതാവിന്റെ മനോധൈര്യത്തെ ആളുകള്‍ വാഴ്‌ത്തുന്നു. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു.

മരണത്തിന്റെ വക്കില്‍ നിന്ന് മകനെ ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റിയ ഈ പിതാവ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരമാണ്. സ്വന്തം ജീവനേക്കാള്‍ കുഞ്ഞിന്റെ സുരക്ഷയ്‌ക്ക് വില നല്‍കിയ ആ പിതൃസ്‌നേഹത്തിന് മുന്നില്‍ തലകുനിക്കുകയാണ് റെയില്‍വേ യാത്രക്കാരും നാട്ടുകാരും.

Tags: trainrescuefatherchild stuck
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies