സ്‌കൂൾ സമിതികളിൽ രക്ഷിതാക്കൾക്ക് ഇനി 'അധ്യക്ഷ' പദവി; ഭരണതലത്തിൽ നിർണ്ണായക മാറ്റങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂൾ സമിതികളിൽ രക്ഷിതാക്കൾക്ക് ഇനി ‘അധ്യക്ഷ’ പദവി; ഭരണതലത്തിൽ നിർണ്ണായക മാറ്റങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 12:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂളുകളുടെ ഭരണത്തിലും വികസന പ്രവർത്തനങ്ങളിലും രക്ഷിതാക്കൾക്കും പ്രാദേശിക സമൂഹത്തിനും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളിൽ നിന്നുള്ള പ്രതിനിധികളെ തന്നെ നിയമിക്കണമെന്നതാണ് പുതിയ പരിഷ്‌കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ശുപാർശ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച മാർഗരേഖ പ്രകാശനം ചെയ്തത്.

പുതിയ നിയമപ്രകാരം സ്‌കൂൾ പ്രിൻസിപ്പലോ ഹെഡ്മാസ്റ്ററോ സമിതിയുടെ മെമ്പർ സെക്രട്ടറി ആയിരിക്കും. കൂടാതെ അക്കാദമിക് കമ്മിറ്റി, സ്‌കൂൾ ബിൽഡിങ് കമ്മിറ്റി എന്നിങ്ങനെ രണ്ട് ഉപസമിതികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്. പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ മേഖലയിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ മാറ്റങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുന്നത്. 100 കുട്ടികൾ വരെയാണെങ്കിൽ 12 – 15 അംഗങ്ങളും,100 – 500 വരെയാണെങ്കിൽ 15 – 20 അംഗങ്ങളും, 500-ന് മുകളിലാണെങ്കിൽ 20 – 25 അംഗങ്ങളും സമിതിയിലുണ്ടാകും. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ എന്നിവർക്കും സമിതിയിൽ പ്രാതിനിധ്യമുണ്ടാകും. സ്‌കൂൾ വികസന കാര്യങ്ങളിൽ സമിതിക്ക് വിപുലമായ അധികാരങ്ങളാണ് നൽകിയിരിക്കുന്നത്. 30 ലക്ഷം രൂപ വരെ ചെലവ് വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ സമിതിക്ക് അധികാരമുണ്ടാകും.

കൂടാതെ, കേന്ദ്ര പദ്ധതികളായ സമഗ്ര ശിക്ഷ, പി.എം പോഷൺ, നിപുൺ ഭാരത് എന്നിവയുടെ മേൽനോട്ട ചുമതലയും സമിതിക്കായിരിക്കും. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് സമിതിയിലെ 75 ശതമാനം അംഗങ്ങളും രക്ഷിതാക്കളായിരിക്കണം. ഇതിൽ പകുതി പേർ സ്ത്രീകളായിരിക്കണമെന്നും മാർഗരേഖ നിഷ്‌കർഷിക്കുന്നു. രണ്ട് വർഷമാണ് സമിതിയുടെ കാലാവധി. ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും സ്‌കൂൾ മേധാവി സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള അടിസ്ഥാന മാതൃകയായിട്ടായിരിക്കും ഈ കേന്ദ്ര മാർഗരേഖ പ്രവർത്തിക്കുക. സ്‌കൂളുകളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ ഈ ജനകീയ പങ്കാളിത്തം വലിയ മാറ്റമുണ്ടാക്കുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

Tags: Ministry of Education
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies