മൂവാറ്റുപുഴ : കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്‌ലിം ലീഗ് ഇടപെട്ടതിനെതിരെ പ്രതികരിച്ച നിയുക്ത എം എൽ എ മാത്യു കുഴൽനാടനെതിരെ കടുത്ത പ്രതിഷേധവുമായി ലീഗ് രംഗത്ത്.
മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചതിനു കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍ നാടന്റെ ചിത്രം കത്തിച്ചാണ് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണെന്നും മുസ്‌ലിം ലീഗ് ഇടപെടേണ്ടെന്നുമുള്ള കുഴല്‍നാടന്റെ പ്രസ്താവനയാണ് ലീഗ അണികളെ ചൊടിപ്പിച്ചത്.
മൂവാറ്റുപുഴ ആയവന ഗ്രാമപഞ്ചായത്തിലെ പുന്നമറ്റത്താണ് ലീഗ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുഴല്‍നാടന്റെ ചിത്രം കത്തിച്ചത്. പുന്നമറ്റത്ത് ലീഗ് സ്ഥാപിച്ചിരുന്ന വി ഡി സതീശന്‍, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും മാത്യു കുഴല്‍നാടന്റെ ചിത്രം നീക്കം ചെയ്തും പ്രതിഷേധമുണ്ടായി. ഈ ബോർഡ് മുസ്‌ലിം ലീഗ് കുഴൽനാടന് വേണ്ടി
സ്ഥാപിച്ചതാണ് എന്നാണ് അവകാശവാദം.
കെ സി വേണുഗോപാലിനെ പിന്തുണയ്‌ക്കുന്ന രീതിയിലുളള മാത്യു കുഴല്‍നാടന്റെ പ്രസ്താവന വന്നയുടനെ സാമൂഹിക മാധ്യമങ്ങളിലടക്കം ലീഗ് പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു . തുടര്‍ന്ന് ഈ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിച്ചു.















