ഗണേഷ് കുമാറിന് കുരുക്ക്! ഡ്രൈവിങ് ലൈസൻസിലെ 'MLA' തെറിക്കും; പ്രായപൂർത്തിയാകും മുൻപേ നേടിയ ലൈസൻസ് റദ്ദാക്കിയേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗണേഷ് കുമാറിന് കുരുക്ക്! ഡ്രൈവിങ് ലൈസൻസിലെ ‘MLA’ തെറിക്കും; പ്രായപൂർത്തിയാകും മുൻപേ നേടിയ ലൈസൻസ് റദ്ദാക്കിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 09:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രിയും പത്തനാപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ നിർണ്ണായക നീക്കം. ലൈസൻസിലെ പേരിനൊപ്പമുള്ള ‘എം.എൽ.എ.’ എന്ന വിശേഷണം നീക്കം ചെയ്യാൻ വകുപ്പ് നടപടികൾ ആരംഭിച്ചു. വ്യക്തിയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ ഉള്ളതുപോലെ തന്നെയായിരിക്കണം ഡ്രൈവിങ് ലൈസൻസിലും പേര് രേഖപ്പെടുത്തേണ്ടത് എന്ന നിയമം നിലനിൽക്കെ, ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഇതിൽ വീഴ്ച സംഭവിച്ചെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.

തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ നിശ്ചിത കാലയളവിലേക്ക് മാത്രമുള്ളതായതിനാൽ അവ ഡ്രൈവിങ് ലൈസൻസ് പോലുള്ള രേഖകളിൽ ഉൾപ്പെടുത്താറില്ല. ‘സാരഥി’ സോഫ്റ്റ്‌വേർ നിലവിൽ വന്ന 2019-ന് മുൻപാണ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എ. എന്ന് കൂട്ടിച്ചേർത്തത്. നിലവിലെ ലൈസൻസിന് 2028 ജൂലായ്‌ 10 വരെ കാലാവധിയുണ്ടെങ്കിലും, അദ്ദേഹം അംഗമായിരുന്ന നിയമസഭയുടെ കാലാവധി ഇതിനോടകം അവസാനിച്ചിട്ടുണ്ട്.

വിഷയത്തിൽ കൂടുതൽ ഗൗരവകരമായ മറ്റൊരു കണ്ടെത്തൽ കൂടി പുറത്തുവന്നിട്ടുണ്ട്. ഗണേഷ് കുമാർ 18 വയസ്സ് തികയുന്നതിനു മുൻപേ ഡ്രൈവിങ് ലൈസൻസ് നേടിയതായാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ലൈസൻസ് അനുവദിക്കുന്നതിൽ ഇത്തരത്തിൽ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വകുപ്പ് നിയമോപദേശം തേടും. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഗണേഷ് കുമാറിന് നോട്ടീസ് നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കും.
​

Tags: K B Ganesh Kumar
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies