നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍; ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നീണ്ട ഇടവേളയ്‌ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍; ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 03:48 pm IST
Facebook
Twitter
WhatsAppTelegram

റിയോ ഡി ജനീറോ: പരിക്കുകള്‍ തളര്‍ത്തിയ നീണ്ട ഇടവേളയ്‌ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും അന്താരാഷ്‌ട്ര ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയായ ലോകകപ്പിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ 34 കാരനായ നെയ്മറെ ഉള്‍പ്പെടുത്തിയതായി പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പ്രഖ്യാപിച്ചു. കരിയറിലെ വലിയൊരു പരിക്കിന്റെ കാലഘട്ടത്തിന് ശേഷം അഞ്ചാം ലോകകിരീടം ലക്ഷ്യമിടുന്ന ബ്രസീലിന് നെയ്മറുടെ സാന്നിധ്യം കരുത്താകും.

റിയോ ഡി ജനീറോയിലെ ‘മ്യൂസിയം ഓഫ് ടുമാറോ’യില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ആന്‍സലോട്ടി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം ഇറ്റാലിയന്‍ കോച്ചായ ആന്‍സലോട്ടി ആദ്യമായാണ് നെയ്മറെ ടീമിലേക്ക് വിളിക്കുന്നത്. വെറും വൈകാരികമായ തീരുമാനങ്ങള്‍ക്കായിരിക്കില്ല, മറിച്ച് ശാരീരികക്ഷമതയും ഫോമും നോക്കിയായിരിക്കും നെയ്മറെ പരിഗണിക്കുകയെന്ന് ആന്‍സലോട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

‘കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ നെയ്മറുടെ പ്രകടനം വിലയിരുത്തുകയായിരുന്നു. ഈ അടുത്ത കാലത്തായി അദ്ദേഹം സ്ഥിരതയോടെ കളിക്കുന്നതായും ശാരീരികക്ഷമത വീണ്ടെടുത്തതായും ബോധ്യപ്പെട്ടു. മറ്റെല്ലാ കളിക്കാരെയും പോലെ അതേ ഉത്തരവാദിത്തം തന്നെയാണ് നെയ്മര്‍ക്കും ടീമിലുള്ളത്, എങ്കിലും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യും,’ പ്രസ് കോണ്‍ഫറന്‍സില്‍ ആന്‍സലോട്ടി പറഞ്ഞു.

2023-ന് ശേഷം ബ്രസീലിനായി കളിച്ചിട്ടില്ലാത്ത നെയ്മര്‍ക്ക്, സൗദി ക്ലബ് അല്‍ ഹിലാലിലെ പരിക്ക് നിറഞ്ഞ കാലത്തിനും പിന്നീട് തന്റെ പഴയ ക്ലബായ സാന്റോസിലേക്കുള്ള തിരിച്ചുവരവിനും ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ടീമില്‍ ഇടം നേടാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് നെയ്മര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശാരീരികമായി താന്‍ ഇപ്പോള്‍ മികച്ച നിലയിലാണെന്ന് സാന്റോസിന് വേണ്ടിയുള്ള മത്സരത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ടീമിലെ മറ്റ് പ്രധാന മാറ്റങ്ങള്‍
വിനീഷ്യസ് ജൂനിയര്‍, റഫീന്യ, മാറ്റിയൂസ് കുന്‍ഹ, എന്‍ഡ്രിക്ക് എന്നിവരടങ്ങുന്ന ബ്രസീലിന്റെ മുന്നേറ്റ നിരയെ നിലനിര്‍ത്തിയപ്പോള്‍ ചില പ്രമുഖ താരങ്ങള്‍ പരിക്കേറ്റ് പുറത്തായി. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോ, ഡിഫന്‍ഡര്‍ എദര്‍ മിലിതാവോ, ചെല്‍സിയുടെ യുവതാരം എസ്റ്റെവോ എന്നിവരാണ് പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായത്. ചെല്‍സി ഫോര്‍വേഡ് ജാവോ പെഡ്രോ, മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രേ സാന്റോസ്, റയല്‍ ബെറ്റിസ് വിംഗര്‍ ആന്റണി എന്നിവരെ ആന്‍സലോട്ടി ടീമിലേക്ക് പരിഗണിച്ചതുമില്ല.

ജൂണ്‍ 13-ന് ന്യൂജേഴ്സിയില്‍ മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം. ഗ്രൂപ്പ് സിയില്‍ ഹെയ്തി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് ബ്രസീലിന്റെ മറ്റ് എതിരാളികള്‍.

ബ്രസീലിന്റെ 2026 ലോകകപ്പ് സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ (ലിവര്‍പൂള്‍), എഡേഴ്‌സണ്‍ (ഫെനര്‍ബാഷെ), വെവര്‍ട്ടണ്‍ (ഗ്രെമിയോ).

പ്രതിരോധനിര: അലക്‌സ് സാന്‍ഡ്രോ (ഫ്‌ലെമെംഗോ), ഡാനിലോ (ഫ്‌ലെമെംഗോ), ലിയോ പെരേര (ഫ്‌ലെമെംഗോ), ബ്രെമര്‍ (യുവന്റസ്), ഡഗ്ലസ് സാന്റോസ് (സെനിത്), ഗബ്രിയേല്‍ മഗല്‍ഹെസ് (ആഴ്‌സണല്‍), ഇബാനെസ് (അല്‍-അഹ്ലി), മാര്‍ക്വിഞ്ഞോസ് (പി.എസ്.ജി), വെസ്ലി (റോമ).

മധ്യനിര: ബ്രൂണോ ഗിമാരസ് (ന്യൂകാസില്‍), കാസെമിറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഡാനിലോ (ബോട്ടാഫോഗോ), ഫാബിഞ്ഞോ (അല്‍-ഇത്തിഹാദ്), ലൂക്കാസ് പക്വേറ്റ (ഫ്‌ലെമെംഗോ).

മുന്നേറ്റനിര: എന്‍ഡ്രിക്ക് (ലിയോണ്‍), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്‌സണല്‍), ഇഗോര്‍ തിയാഗോ (ബ്രെന്റ്‌ഫോര്‍ഡ്), ലൂയിസ് ഹെന്റിക് (സെനിത്), മാറ്റിയൂസ് കുന്‍ഹ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), നെയ്മര്‍ (സാന്റോസ്), റഫീന്യ (ബാര്‍സിലോണ), റയാന്‍ (ബോണ്‍മൗത്ത്), വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്).

Tags: neymarbrazilannounced.world cup team
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies