ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട അഴിമതി; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട അഴിമതി; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 06:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ആറ് മാസത്തെ പൂജകള്‍ പരിശോധിച്ചതില്‍ നിന്നും അഷ്ടാഭിഷേകത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍പ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതികളായവര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ എക്സിക്യൂട്ടീവ് ചുമതലയിലിരുന്ന കാലയളവിലാണ് ഈ ക്രമക്കേടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിജിലന്‍സിന്റെ ഈ ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.

വഴിപാട് സാധനങ്ങളുടെ വിതരണത്തിലെ സുതാര്യതക്കുറവാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രധാനമായും ചോദ്യം ചെയ്തത്. അഷ്ടാഭിഷേകത്തിനുള്ള മറ്റെല്ലാ സാധനങ്ങളും ദേവസ്വം സ്റ്റോര്‍ വഴി നല്‍കുമ്പോള്‍ പാലും കരിക്കും പനിനീരും മാത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് നേരിട്ട് നല്‍കുന്നതിലെ യുക്തി കോടതി ആരാഞ്ഞു. ഈ മൂന്ന് സാധനങ്ങള്‍ കൂടി സ്റ്റോര്‍ വഴി നല്‍കിയിരുന്നെങ്കില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി, പൂജയ്‌ക്കായി എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരും വാങ്ങുന്നതെന്ന കാര്യത്തിലും സംശയം പ്രകടിപ്പിച്ചു.

നിലവില്‍ 6,000 രൂപയാണ് അഷ്ടാഭിഷേക വഴിപാടിന്റെ നിരക്ക്. ഇതില്‍ പൂജാ സാധനങ്ങള്‍ വാങ്ങാനായി നീക്കിവെക്കുന്ന 300 രൂപയാണ് പാലും മറ്റും വാങ്ങുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കൈമാറുന്നത്. ഈ തുക വിനിയോഗിച്ചതിലാണ് 5.15 ലക്ഷം രൂപയുടെ അഴിമതി വിജിലന്‍സ് കണ്ടെത്തുന്നത്. എന്നാല്‍ വിജിലന്‍സിന്റെ ഈ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും ശരിയല്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം. 2021-ലെ ഒരു മുന്‍ കോടതി ഉത്തരവ് അനുസരിച്ചാണ് നിലവിലെ ക്രമീകരണം നടപ്പാക്കിയതെന്നും, ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിശദീകരണം അടങ്ങിയ സത്യവാങ്മൂലം ഉടന്‍ തന്നെ കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Tags: AshtabhishekamDewasom BoardFruadexplanationSABARIMALAHigh Court
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies