നീറ്റ് പുനഃപരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര; പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കി ബീഹാര്‍ സര്‍ക്കാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് പുനഃപരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര; പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കി ബീഹാര്‍ സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 12:27 pm IST
Facebook
Twitter
WhatsAppTelegram

പാട്ന: നീറ്റ്-യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ നടപടിയില്‍ വലിയ മാനസിക-സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിയ ആശ്വാസമേകി ബിഹാര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. പുനഃപരീക്ഷയ്‌ക്കെത്തുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും സംസ്ഥാനത്തുടനീളം സൗജന്യ ബസ് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അറിയിച്ചു. ബിഹാര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ നീറ്റ് അഡ്മിറ്റ് കാര്‍ഡ് കാണിക്കുന്നവര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

രണ്ടാമതും പരീക്ഷ എഴുതേണ്ടി വരുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. വലിയ ജനത്തിരക്കുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ പ്രത്യേക റൂട്ടുകളില്‍ അധിക ബസുകള്‍ സര്‍വീസ് നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രാഫിക് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് സമീപം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഒപ്പമെത്തുന്ന രക്ഷിതാക്കള്‍ക്കുമായി തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കും.

പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് സമീപം കുടിവെള്ളം, എനര്‍ജി ഡ്രിങ്കുകള്‍, പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കപ്പെട്ടത് ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തില്‍ പുനഃപരീക്ഷ സുഗമമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ വിന്യാസവും ക്രമീകരണങ്ങളുമാണ് ബിഹാറിലെ വിവിധ ജില്ലകളില്‍ ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നത്.

Tags: free journeystudentsSamrat Chaudharybihar governmentneet re exam
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies