ഇ.ഡി വാഹനത്തിന് നേരെയുള്ള അക്രമം: സിപിഎം ഓഫീസ് വളഞ്ഞ് പോലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാല് പേര്‍ പിടിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇ.ഡി വാഹനത്തിന് നേരെയുള്ള അക്രമം: സിപിഎം ഓഫീസ് വളഞ്ഞ് പോലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാല് പേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 07:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ നിന്നും മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറും അക്രമവും നടത്തിയ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

പരിശോധനയ്‌ക്ക് ശേഷം മടങ്ങിയ ഇ.ഡി വാഹനങ്ങള്‍ ഒരുസംഘം എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഒളിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. പ്രതികളെ കസ്റ്റഡിയിലെടുക്കാനായി വന്‍ പോലീസ് സന്നാഹം പാര്‍ട്ടി ഓഫീസ് വളഞ്ഞു. ഏതുനിമിഷവും ഉള്ളില്‍ക്കയറി അറസ്റ്റ് ചെയ്യുമെന്ന സൂചന നല്‍കി കണ്ണീര്‍വാതക സന്നാഹങ്ങളോടെ സായുധ പോലീസും നിലയുറപ്പിച്ചതോടെ പ്രദേശത്ത് യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടു.

ഒരു കാരണവശാലും പോലീസ് പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കള്‍. മന്ത്രി വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ആനാവൂര്‍ നാഗപ്പന്‍, എ. സമ്പത്ത്, ബിനീഷ് കോടിയേരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി പോലീസിനെ തടഞ്ഞു. തങ്ങളെ അറസ്റ്റ് ചെയ്യാതെ ഓഫീസിനുള്ളില്‍ കയറാന്‍ കഴിയില്ലെന്ന് വി. ശിവന്‍കുട്ടി പോലീസിനോട് വ്യക്തമാക്കി.

തുടര്‍ന്ന് അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഡി.സി.പിയും മ്യൂസിയം എസ്.എച്ച്.ഒയും ഉള്‍പ്പെടുന്ന സംഘം പ്രതികളെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവുകളുമായും പോലീസ് ചര്‍ച്ച നടത്തി.

സ്ഥിതിഗതികള്‍ വഷളായതോടെ വി. ശിവന്‍കുട്ടി സംസ്ഥാന പോലീസ് മേധാവിയെ (ഡി.ജി.പി) ഫോണില്‍ വിളിച്ച് സംസാരിച്ചു. പ്രതികളെ ഒളിപ്പിക്കില്ലെന്നും അവരെ പോലീസിന് കൈമാറാമെന്നും ഉറപ്പുനല്‍കിയ നേതാക്കള്‍, പക്ഷേ പോലീസ് അകത്തുകയറരുതെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നതോടെ വാക്കേറ്റം രൂക്ഷമായി.

ഒടുവില്‍ എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് നേരിട്ടെത്തി സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രതികളെ ഹാജരാക്കാമെന്ന് നേതാക്കള്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്നും പോലീസ് പിന്മാറിയത്. ഇതിന് പിന്നാലെയാണ് കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags: CPMSFIPOLICE ARRESTEDed raidvehicle broken case
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies