ബ്രസീലിന് കനത്ത തിരിച്ചടി; പരിക്ക് വില്ലനായി, നെയ്മര്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ല
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീലിന് കനത്ത തിരിച്ചടി; പരിക്ക് വില്ലനായി, നെയ്മര്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 05:37 pm IST
Facebook
Twitter
WhatsAppTelegram

റിയോ ഡി ജനീറിയോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനൊരുങ്ങുന്ന ബ്രസീല്‍ ക്യാമ്പില്‍ നിന്ന് ആശങ്കാജനകമായ വാര്‍ത്ത. സൂപ്പര്‍ താരം നെയ്മര്‍ക്ക് വലത് കാല്‍വണ്ണയിലെ പേശിക്ക് പരിക്കേറ്റതായും മൂന്നാഴ്ചയോളം താരം വിശ്രമിക്കേണ്ടി വരുമെന്നും ബ്രസീല്‍ ദേശീയ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ സ്ഥിരീകരിച്ചു. ഇതോടെ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്ന കാര്യം കടുത്ത അനിശ്ചിതത്വത്തിലായി. മെയ് 17-ന് നടന്ന കൊരിറ്റിബയ്‌ക്കെതിരെയുള്ള സാന്റോസിന്റെ ലീഗ് മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് ആദ്യമായി പരിക്ക് പറ്റുന്നത്. അതിനുശേഷം താരം കളിക്കളത്തില്‍ ഇറങ്ങിയിട്ടില്ല.

‘നെയ്മര്‍ കഴിഞ്ഞ ദിവസം ബ്രസീലിന്റെ പരിശീലന കേന്ദ്രമായ ഗ്രാന്‍ജ കൊമാരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനകളുടെയും എംആര്‍ഐ സ്‌കാനിംഗിന്റെയും അടിസ്ഥാനത്തില്‍ താരത്തിന് ഗ്രേഡ് 2 മസില്‍ സ്‌ട്രെയിന്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. താരം നിലവില്‍ ചികിത്സയിലാണ്. രണ്ടു മുതല്‍ മൂന്നാഴ്ചയ്‌ക്കുള്ളില്‍ അദ്ദേഹത്തിന് കളിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഡോക്ടര്‍ വ്യക്തമാക്കി.

34-കാരനായ സാന്റോസ് നായകന്‍ നെയ്മര്‍ക്ക് വരാനിരിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമാകും. വരും ഞായറാഴ്ച ബ്രസീലിയയില്‍ പനാമയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലും ജൂണ്‍ 5-ന് ക്ലീവ്ലാന്‍ഡില്‍ ഈജിപ്തിനെതിരെ നടക്കുന്ന വാം-അപ്പ് മത്സരത്തിലും താരം കളിക്കില്ല. ജൂണ്‍ 13-ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ മൊറോക്കോയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം. ഈ മത്സരത്തിലും നെയ്മര്‍ ബൂട്ട് കെട്ടാന്‍ സാധ്യത കുറവാണ്. ജൂണ്‍ 20-ന് ഹെയ്റ്റിക്കെതിരെയും ജൂണ്‍ 24-ന് സ്‌കോട്ട്ലന്‍ഡിനെതിരെയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിന്റെ മറ്റ് മത്സരങ്ങള്‍.

‘ഒരു കളിക്കാരനും പരിക്കേല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ എല്ലാവരുടെയും സേവനം ടീമിന് ആവശ്യമാണ്. നെയ്മറുടെ പരിക്ക് വേഗത്തില്‍ ഭേദമാകുന്നുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ കാസെമിറോ മാധ്യമങ്ങളോട് പറഞ്ഞു. 79 ഗോളുകളോടെ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായ നെയ്മര്‍, 2023 ഒക്ടോബറിലേറ്റ കടുത്ത എസിഎല്‍ (പരിക്കിന് ശേഷം ഇതുവരെ ദേശീയ ജേഴ്‌സി അണിഞ്ഞിട്ടില്ല.

എങ്കിലും അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിനായുള്ള 26 അംഗ അന്തിമ സ്‌ക്വാഡില്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. നെയ്മറുടെ കരിയറിലെ നാലാം ലോകകപ്പാണിത്. കളിക്കാര്‍ 100 ശതമാനം ശാരീരികക്ഷമത കൈവരിച്ചാല്‍ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ എന്ന നിലപാടുകാരനായ ആന്‍സലോട്ടി, ഇതിന് മുന്‍പുള്ള മത്സരങ്ങളിലൊന്നും നെയ്മറെ ടീമിലേക്ക് വിളിച്ചിരുന്നില്ല.

ലോകകപ്പിലെ ആദ്യ മത്സരത്തിന് ഒരു ദിവസം മുന്‍പ് വരെ പരിക്കേറ്റ കളിക്കാരന് പകരം പുതിയ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഫിഫ നിയമം അനുവദിക്കുന്നുണ്ട്. അതിനാല്‍ വരും ദിവസങ്ങളിലെ നെയ്മറുടെ ആരോഗ്യ പുരോഗതി നോക്കിയാകും ബ്രസീല്‍ മാനേജ്മെന്റിന്റെ അടുത്ത നീക്കങ്ങള്‍.

Tags: neymarbrazilfifa world cupinjuryfirst match may miss
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies