ലോകകപ്പ് ചരിത്രത്തില്‍ ആദ്യ മലയാളി തിളക്കം; ഖത്തര്‍ ജേഴ്സിയില്‍ തലശ്ശേരിക്കാരന്‍ തഹ്സിന്‍ ഇന്നിറങ്ങുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ചരിത്രത്തില്‍ ആദ്യ മലയാളി തിളക്കം; ഖത്തര്‍ ജേഴ്സിയില്‍ തലശ്ശേരിക്കാരന്‍ തഹ്സിന്‍ ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 03:41 pm IST
Facebook
Twitter
WhatsAppTelegram

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകകപ്പില്‍ പന്തുരുട്ടുന്ന ആദ്യ മലയാളി എന്ന സുവര്‍ണ്ണ നേട്ടത്തിലേക്ക് കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീര്‍ ചുവടുവെക്കുന്നു. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി ഖത്തര്‍ ദേശീയ ടീം ഇന്നിറങ്ങുമ്പോള്‍, പത്തൊന്‍പതുകാരനായ തഹ്സിന്റെ കളി കാണാനും ആദ്യ ഇലവനില്‍ താരം ഇടംപിടിക്കാനുമുള്ള കാത്തിരിപ്പിലാണ് കായികകേരളം.

ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ഖത്തറിന്റെ മത്സരം. സാന്‍ഫ്രാന്‍സിസ്‌കോ, ബേ ഏരിയയില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയാണ് ഖത്തര്‍ നേരിടുന്നത്. 2022-ല്‍ ആതിഥേയരായി ലോകകപ്പില്‍ അരങ്ങേറിയ ഖത്തറിന്റെ രണ്ടാം ടൂര്‍ണമെന്റാണിത്. കഴിഞ്ഞ തവണ മൂന്ന് കളിയിലും തോറ്റാണ് അവര്‍ മടങ്ങിയത്. മറുവശത്ത് 13-ാം ലോകകപ്പിനിറങ്ങുന്ന സ്വിറ്റ്സര്‍ലന്‍ഡ്, കഴിഞ്ഞ മൂന്ന് എഡിഷനുകളിലും പ്രീ ക്വാര്‍ട്ടര്‍ വരെയെത്തിയ കരുത്തരാണ്.

തലശ്ശേരി സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. 1996-ല്‍ ഖത്തറിലേക്ക് കുടിയേറിയതാണ് ഇവരുടെ കുടുംബം. ഖത്തര്‍ പൗരത്വമുള്ള തഹ്സിന്‍ ആ രാജ്യത്തെ തന്റെ സ്വന്തം നാടായാണ് കാണുന്നത്. ഖത്തറിലെ ലോകോത്തര ഫുട്‌ബോള്‍ നഴ്‌സറിയായ ‘ആസ്പയര്‍ ഫുട്‌ബോള്‍ അക്കാദമി’യിലൂടെയാണ് താരം കളി പഠിച്ചത്. പണ്ട് കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള പിതാവ് ജംഷീദാണ് തഹ്സിന്റെ പ്രധാന കളിപ്രേരകം. നിലവില്‍ ഖത്തര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിന്റെ താരമാണ് അദ്ദേഹം.

ലെഫ്റ്റ് വിങ്ങില്‍ കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിങ്ങറാണ് തഹ്സിന്‍. കണ്‍ചിമ്മും വേഗതയില്‍ പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞ് മുന്നേറാനും, കൃത്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള തഹ്സിന്റെ മികവ് വരും നാളുകളില്‍ ഫുട്‌ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തറിന്റെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകളില്‍ ഇതിനകം തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് തഹ്സിന്‍ സീനിയര്‍ ലോകകപ്പ് ടീമിലേക്ക് യോഗ്യത നേടിയത്. ഭാവിയുടെ വാഗ്ദാനമായ ഈ മലയാളി താരം ലോകകപ്പ് മൈതാനത്ത് ചരിത്രമെഴുതുന്നത് കാണാന്‍ കണ്ണുകളും നട്ട് കാത്തിരിക്കുകയാണ് മലയാളി ഫുട്‌ബോള്‍ ആരാധകര്‍.

Tags: fifa world cupqatarmalayali playertahsin muhammed
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies