നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2026, 08:37 pm IST
Facebook
Twitter
WhatsAppTelegram

കോഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കാമെന്നാണ് സംശയം. തുടര്‍ച്ചയായ മഴയും പുതിയ ഉരുള്‍പൊട്ടല്‍ ഭീഷണിയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മോണ്‍ പട്ടണത്തില്‍ 10 മുതല്‍ 15 വരെ വീടുകളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. അസം റൈഫിള്‍സ് ക്യാമ്പിന് താഴെയുള്ള പ്രദേശത്താണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ മണ്ണിനടിയിലാകുകയോ ഒലിച്ചുപോകുകയോ ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

അസം റൈഫിള്‍സ്, ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), നാഗാലാന്‍ഡ് പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ കനത്ത മഴയും മലയോര മേഖലയിലെ ദുഷ്‌കരമായ ഭൂപ്രകൃതിയും തുടര്‍ച്ചയായ മണ്ണിടിച്ചിലും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മോണ്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലാഷ് വെള്ളപ്പൊക്കവും വ്യാപകമായ വെള്ളക്കെട്ടും രൂപപ്പെട്ടു. മലഞ്ചെരിവുകളില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രധാന റോഡുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നാഗാലാന്‍ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദീതീരങ്ങള്‍, വെള്ളപ്പൊക്കബാധിത മേഖലകള്‍ എന്നിവ ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുകയാണെന്നും ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്ത പ്രതികരണ സേന, പൊലീസ്, അസം റൈഫിള്‍സ് എന്നിവ സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഉപമുഖ്യമന്ത്രി യാന്തുങ്‌ഗോ പാറ്റണും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാനുമുള്ള എല്ലാ നടപടികളും ഏകോപിപ്പിച്ചുവരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: nagalandLANDSLIDEthree diedseveral missingrecuing operation
Share
Tweet
SendShare

More News from this section

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ നികുതി; നിയമത്തിൽ ട്രംപ് ഒപ്പുവച്ചു, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബാധകമാകാൻ സാധ്യത,

സൗദി തലസ്ഥാനത്ത് വീണ്ടും മിസൈൽ ഭീഷണി; കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണകേന്ദ്രത്തിൽ തീ, റിയാദ് ലക്ഷ്യമിട്ട മിസൈൽ തടഞ്ഞതായി സൗദി

എറിത്രിയയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചു; ചെങ്കടലിലെ തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കം

Latest News

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies