വിടവാങ്ങള്‍ മത്സരം വേണമെങ്കില്‍ ധോണി ആവശ്യപ്പെടണം; വിചിത്രവാദവുമായി ബി.സി.സി.ഐ; വിമര്‍ശനവുമായി ആരാധകര്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിടവാങ്ങള്‍ മത്സരം വേണമെങ്കില്‍ ധോണി ആവശ്യപ്പെടണം; വിചിത്രവാദവുമായി ബി.സി.സി.ഐ; വിമര്‍ശനവുമായി ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2020, 10:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് രണ്ടു ലോകകിരീടങ്ങള്‍ സമ്മാനിച്ച മഹേന്ദ്രസിംഗ് ധോണിയുടെ വിടവാങ്ങള്‍ തണുപ്പിക്കുകയാണെന്ന് ആരാധകര്‍. ബി.സി.സി.ഐയുടെ രാജീവ് ശുക്ലയുടെ പരാമര്‍ശമാണ് ദേശീയമാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ധോണി ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. യു.എ.ഇയില്‍ നടക്കാനിരിക്കുന്ന 2020 സീസണിലെ ഐ.പി.എല്‍ മത്സരങ്ങളിലൂടെ ധോണി വമ്പന്‍തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷ തകര്‍ത്തുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപനം നടന്നത്. ഇതിനിടെ ധോണിയുടെ സംസ്ഥാനമായ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ധോണിയ്‌ക്കായി വിടവാങ്ങള്‍ മത്സരം നടത്തണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധോണി തനിക്കായി ഒരു മത്സരം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന മറുപടിയാണ് നിലവില്‍ ചര്‍ച്ചയായത്.

വിരമിക്കുന്ന താരങ്ങളാരും തങ്ങള്‍ക്കായി വിടവാങ്ങള്‍ മത്സരം സ്വയം ആവശ്യപ്പെടാ റില്ലെന്നാണ് ആരാധകര്‍ പ്രതികരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന് രണ്ടു ലോകകിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന ധോണിയെ ബി.സി.സി.ഐ അവഗണിക്കുക യാണെന്നുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ പരക്കുന്ന വിമര്‍ശനം. 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

2004ലാണ് ധോണി അന്താരാഷ്‌ട്രക്രിക്കറ്റിന്റെ ഭാഗമായത്. ധോണിയുടെ വരവ് വലിയ മാറ്റമാണ് ടീമിലുണ്ടാക്കിയത്. ശക്തമായ പോരാട്ടവീര്യം സഹതാരങ്ങളിലേയ്‌ക്ക് പകരാന്‍ ധോണിയ്‌ക്കായി. അതേസമയം കളിക്കളത്തില്‍ അക്ഷോഭ്യനായി നില്‍ക്കാറുള്ള ധോണി ക്യാപ്റ്റന്‍ കൂള്‍ എന്ന പേരും നേടിയെടുത്തു. ലോകക്രിക്കറ്റിലെ ബാറ്റിംഗ് മികവില്‍ ഏറ്റവും മികച്ച ഫിനിഷറെന്ന പേരും ധോണിയുടെ പേരിലാണ്. 600 ദിവസം തുടര്‍ച്ചയായി ഇന്ത്യ ലോകഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി നിന്നത് ധോണിയുടെ കീഴില്‍ 2009-2010 കാലഘട്ടത്തിലാണ്. 21 ടെസ്റ്റുകളാണ് സ്വന്തം മണ്ണില്‍ ധോണി ഇന്ത്യയ്‌ക്കായി നേടിത്തന്നത്. വ്യക്തിഗത മികവില്‍ ലോകക്രിക്കറ്റില്‍ 195 സ്റ്റംപിംഗുമായി ധോണി നേട്ടം കൊയ്തു.

Tags: bccidhoni
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies