തൃശ്ശൂർ : വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ സംഭവത്തിൽ മൗനം തുടരുന്ന സാംസ്‌കാരിക നായകർക്കെതിരെ യുവമോർച്ച . ഇവരുടെ മൗനം അപലപനീയമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കേരള സാഹിത്യ അക്കാദമിക്ക് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം സാംസ്‌കാരിക നായകർ കേരളത്തിനപമാനമാണ്. നാവും നട്ടെല്ലും ചെങ്കൊടിക്ക് പണയംവെച്ച് അവാർഡ് മോഹികളായി ജീവിക്കുന്നവരെ തുറന്ന് കാട്ടുമെന്നും പ്രഫുൽ വ്യക്തമാക്കി.
യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദകുമാർ, സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബിജെപി തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, യുവമോർച്ച ജില്ലാ ഭാരവാഹികളായ ബാബു വലിയവീട്ടിൽ രഞ്ജിത്ത് കണ്ണായി, ശ്യാംജി മാടത്തിങ്കൾ, അനുമോദ് സി ച്ച്, രാഹുൽ നന്തിക്കര എന്നിവർ സംസാരിച്ചു.
യുവമോർച്ച മണ്ഡലം നേതാക്കളായ ഹരിഹരൻ ചേലക്കര, ജിനു ഗിരിജൻ, ഗുരുശരൺ, മനു പുതുക്കാട് എന്നിവർ ധർണ്ണയ്‌ക്ക് നേതൃത്വം നൽകി.
Comments