ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ് മൂന്ന് വയസ്സുകാരി മരിച്ചു. പെൺകുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് കിണറിൽ വീണത്. ജോഗ്ഖേദി ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടി തുറന്ന കുഴൽക്കിണറിലേക്ക് വഴുതിവീണ് 10-12 അടി താഴ്ചയിൽ കുടുങ്ങി. പോലീസ് എത്തുന്നതിനുമുമ്പ് ഗ്രാമവാസികൾ പെൺകുട്ടിയെ രക്ഷിക്കുകയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു, പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കുകയും അന്വേഷണത്തിന് ശേഷം ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും ഭേരുഗഡ് പോലീസ് സ്റ്റേഷൻ ഇൻചാർജ് പ്രവീൺ പഥക് പറഞ്ഞു.
Comments