കൊച്ചി :മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് എ എസ് ഐയെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സുഹൈൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.
മരട് എഎസ്ഐ കെ.പി സത്യനാണ് മർദ്ദനമേറ്റത്. വൈറ്റില മൊബിലിറ്റിൽ ഹബ്ബിൽ മാസ്ക് ഇല്ലാതെ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എഎസ്ഐ മാസ്ക് വയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഇഷ്ടമാകാതിരുന്ന സുഹൈൽ സത്യനെ മർദ്ദിക്കുകയായിരുന്നു.
സത്യന്റെ മുഖത്താണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ കണ്ണട ഒടിഞ്ഞ് കണ്ണിൽ കയറി. സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുഹെെലിനെ നാട്ടുകാരാണ് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
Comments