യുപിയിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാകാതെ ചെറുപാർട്ടികൾ; പ്രിയങ്കയുടെ നേതൃത്വത്തിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൽമാൻ ഖുർഷിദ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാകാതെ ചെറുപാർട്ടികൾ; പ്രിയങ്കയുടെ നേതൃത്വത്തിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് സൽമാൻ ഖുർഷിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 12:49 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: യുപിയിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ നില കൂടുതൽ പരുങ്ങലിലായി കോൺഗ്രസ്. സംഘടനാ സംവിധാനം ദുർബലമായ യുപിയിൽ കൂടെ മത്സരിക്കാൻ മറ്റു പാർട്ടികൾ തയ്യാറാകാത്തതാണ് കോൺഗ്രസിനെ കുഴയ്‌ക്കുന്നത്.

403 സീറ്റുകളുളള നിയമസഭയിൽ മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്താനാവാത്ത സ്ഥിതിയാണ് പാർട്ടിക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ടും വെറും ഏഴ് സീറ്റുകൾ മാത്രമാണ് നേടിയത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് തന്റെ പാർട്ടിക്ക് ഭരണം നഷ്ടമാകാൻ കാരണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

മായാവതിക്കും കോൺഗ്രസുമായി കൂട്ടുകൂടാൻ താൽപര്യമില്ല. ബിഎസ്പി ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി വ്യക്തമാക്കി കഴിഞ്ഞു. യുപിയിലെ ചെറുപാർട്ടികളും കോൺഗ്രസുമായി കൂട്ടുകൂടുന്നത് നഷ്ടക്കച്ചവടം ആയിരിക്കുമെന്ന കണക്ക്കൂട്ടലിലാണ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. സോണിയാഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് പാർട്ടിക്ക് നിലനിർത്താനായത്. നെഹ്‌റു കുടുബം പരമ്പരാഗതമായി കാത്ത് സൂക്ഷിച്ച അമേതിയിൽ രാഹുൽഗാന്ധിക്ക് അടിപതറി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് വലിയ പരാജയമാണ് രാഹുൽ ഏറ്റുവാങ്ങിയത്.

പിടിച്ചെടുത്ത മണ്ഡലത്തിൽ സ്മൃതി ഇറാനി ചുരുങ്ങിയ നാളുകൾക്കിടയിൽ വലിയ തോതിൽ വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്നു. ഇനി അമേതി തിരിച്ചുപിടിക്കാനാവില്ലെന്ന ബോധ്യം കോൺഗ്രസിനുണ്ട്. സോണിയാഗാന്ധി നിലനിർത്തിയ റായ്ബറേലിയിലും കോൺഗ്രസിനെ കൈവിട്ടു പോകുമെന്ന അവസ്ഥയിലാണ്.

യുപിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് പ്രിയങ്കാ വാദ്രയും ജോത്യരാദിത്യ സിന്ധ്യയുമായിരുന്നു. പ്രിയങ്കയുടെ പ്രചാരണത്തിന് പ്രവർത്തർക്കടയിലും ജനങ്ങൾക്കിടയിലും യാതൊരു ആവേശവും സൃഷ്ടിക്കാനായില്ല. ജോത്യരാദിത്യ സിന്ധ്യ പിന്നീട് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേയിൽ നിന്നുളള മുൻ കേന്ദ്രമന്ത്രി ജിതിൻപ്രസാദയും അടുത്തിടെ കോൺഗ്രസിനെ കൈവിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

മറ്റു പാർട്ടികൾ കൈയൊഴിഞ്ഞ സ്ഥിതിക്ക് ഒറ്റയ്‌ക്ക് മത്സരിക്കാൻ നിർബന്ധിതരായിരിക്കുകയാണ് കോൺഗ്രസ്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രിയങ്ക വാദ്രയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രിയങ്കയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റയ്‌ക്കായിരിക്കും മത്സരിക്കുക. സഖ്യത്തെ പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. ആർക്കെങ്കിലും കോൺഗ്രസിൽ ചേരണമെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Congresspriyanka vadrasalman khurshidup election 2022
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies