ത്രിപുര പിടിക്കാൻ വന്ന തൃണമൂലിനെ കണ്ടംവഴി ഓടിച്ച് ബിജെപി; തൃണമൂൽ മത്സരിച്ച 119 സീറ്റിൽ വിജയിച്ചത് ഒരിടത്ത് മാത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുര പിടിക്കാൻ വന്ന തൃണമൂലിനെ കണ്ടംവഴി ഓടിച്ച് ബിജെപി; തൃണമൂൽ മത്സരിച്ച 119 സീറ്റിൽ വിജയിച്ചത് ഒരിടത്ത് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 10:01 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ത്രിപുര പിടിക്കാൻ ബംഗാളിൽ നി്ന്ന് കുടിയേറിയ തൃണമൂൽ കോൺഗ്രസിനെ കണ്ടംവഴി ഓടിച്ച് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ തൃണമൂൽ 119 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ബംഗാളിൽ തുടർഭരണത്തിലേറിയ ശേഷമാണ് മമത ബാനർജി മരുമകൻ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ ത്രിപുരയിലേക്ക് പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങിയത്.

ബംഗാൾ മോഡലിൽ ബിജെപി നേതാക്കളെ സംഘർഷത്തിൽ കുടുക്കാനും പ്രവർത്തകരെ കായികമായി നേരിട്ട് സംഘടനാ പ്രവർത്തനം ദുർബ്ബലപ്പെടുത്താനുമായിരുന്നു തൃണമൂലിന്റെ ശ്രമം. ത്രിപുരയിൽ ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ച് കേസിൽ കുടുക്കുകയായിരുന്നു തൃണമൂൽ പയറ്റിയ തന്ത്രം. സമാനമായ നിരവധി കേസുകൾ അടുത്തിടെ ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ തൃണമൂലിന്റെ ഗൂഢനീക്കം തിരിച്ചറിഞ്ഞ ജനങ്ങൾ പൂർണമായി കൈവിടുകയായിരുന്നു.

334 സീറ്റുകളിൽ 329 എണ്ണവും നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. 112 സീറ്റുകളിൽ മത്സരത്തിലേക്ക് നീങ്ങാതെ തന്നെ ബിജെപി വിജയിച്ചിരുന്നു. ബാക്കി 222 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 217 സീറ്റുകൾ ബിജെപി വിജയിച്ചു. അഗർത്തല മുൻസിപ്പൽ കോർപ്പറേഷനിൽ ആകെയുളള 51 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.

119 സീറ്റുകളിൽ മത്സരിച്ചെങ്കിലും അംബസ നഗർ പഞ്ചായത്തിലെ ഒറ്റ സീറ്റ് മാത്രമാണ് തൃണമൂലിന് ലഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാത്രമാണ് തൃണമൂൽ ത്രിപുരയിൽ പ്രവർത്തനം തുടങ്ങിയതെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ അഭിഷേക് ബാനർജിയുടെ പ്രതികരണം. അസാമാന്യ ധൈര്യം കാണിച്ച ത്രിപുരയിലെ തൃണമൂൽ പടയാളികളെ അഭിനന്ദിക്കുന്നുവെന്നും അഭിഷേക് ട്വിറ്ററിൽ പ്രതികരിച്ചു.

അഭിഷേകിനായിരുന്നു ത്രിപുരയുടെ ചുമതല മമത നൽകിയത്. ബംഗാളിന് പുറത്തേക്ക് തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ത്രിപുര ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് കടന്നത്.

ത്രിപുരയിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ച സാഹചര്യം ബംഗാളിലേതിന് സമാനമാണെന്നും അതും അനുകൂലമാകുമെന്നും മമത കണക്കുകൂട്ടി. ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണത്തോടും അവിടെ തങ്ങൾ നടപ്പാക്കിയ വികസന പദ്ധതികളും താരതമ്യം ചെയ്തായിരുന്നു ഇവിടെ തൃണമൂൽ വോട്ട് തേടിയത്.

Tags: mamata banarjeeBiplab kumar deb
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies