വാഷിംഗ്ടൺ: കൊറോണ വകഭേദം ഒമിക്രോണിനെ നേരിടാൻ അമേരിക്ക ഒരുങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒമിക്രോണിനെ നേരിടാൻ അഞ്ച് ലക്ഷം പരിശോധനകൾ നടത്തും.ഒമിക്രോൺ സംബന്ധിച്ച് ജാഗ്രത വേണമെന്നും എന്നാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് 2020 മാർച്ച് അല്ല ഇതുവരെ 20 കോടി പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോണിനെ നേരിടാൻ ലോകാരോഗ്യ സംഘടനയ്ക്ക് 580 മില്യൺ ഡോളറിന്റെ അധിക സഹായം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിൽ ഒമിക്രോൺ പടരുന്നതിനിടെയാണ് ജോ ബൈഡന്റെ പരാമർശം.
ഔദ്യോഗിക കണക്കുകൾ പ്രകാരം അമേരിക്കയിൽ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കൊറോണ കേസുകളിൽ 73.2 ശതമാനവും ഒമിക്രോൺ ആണെന്നത് ആശങ്കയ്ക്ക് കാരണമാവുന്നുണ്ട്.
അതേസമയം ഇസ്രായേൽ പൗരൻമാർക്ക് നാലാമത്തെ ഡോസ് നൽകാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. 60 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നാലാം ഡോസ് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.
Comments