വാഷിംഗ്ടൺ: കൊറോണ ബാധിച്ച് രാജ്യത്ത് 9 ലക്ഷം പേർ മരണപ്പെട്ടെന്നും മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്സിനേഷനല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ്്ഹൗസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ബൈഡന്റെ പ്രസ്താവന.
തീർത്തും വൈകാരികമായ പ്രസ്താവനയാണ് ബൈഡൻ പുറത്തിറക്കിയത്. മഹാമാരി തകർന്ന ജീവിതങ്ങൾക്ക് താങ്ങും തണലുമായി അമേരിക്കൻ ഭരണകൂടം എന്നും നിൽക്കും. മരിച്ചവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നികത്താനാവാത്ത നഷ്ടമാണ് അവരുടെ ജീവിതത്തിലുണ്ടായതെന്നും എല്ലാവരുടെയും ദു:ഖത്തിൽ പങ്കുചേരുകയാണെന്നും ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലാണെന്ന വിമർശനം പലകോണുകളിൽ നിന്നും ഉയർന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രസ്താവനയെന്നാണ് സൂചന. വാക്സിനേഷനെതിരെ ചില ആളുകൾ അമേരിക്കയിൽ പ്രചാരണവും നടത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 8 ലക്ഷം ആളുകളാണ് അമേരിക്കയിൽ മരണപ്പെട്ടത്. രണ്ട് മാസം പൂർത്തിയാകുന്നതിന് മുമ്പേ ഒരു ലക്ഷം പേർക്ക് കൂടി ജീവൻ നഷ്ടമായി.
Comments