തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; ബിജെപി സ്ഥാനാർത്ഥിയെ തൃണമൂൽ ഗുണ്ടകൾ മർദ്ദിച്ചു; ബിജെപിയുടെ പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; ബിജെപി സ്ഥാനാർത്ഥിയെ തൃണമൂൽ ഗുണ്ടകൾ മർദ്ദിച്ചു; ബിജെപിയുടെ പ്രചാരണ കേന്ദ്രങ്ങൾക്ക് തീയിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ. മിഡ്‌നാപൂരിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി സ്ഥാപിച്ച കേന്ദ്രങ്ങൾ തൃണമൂൽ ഗുണ്ടകൾ നശിപ്പിച്ചു. പോളിംഗിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

ഇന്നലെ രാത്രിയാണ് തൃണമൂൽ പ്രവർത്തകർ ബിജെപിയുടെ പ്രവർത്തന കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇരുട്ടിന്റെ മറവിൽ എത്തിയ ഗുണ്ടകൾ കേന്ദ്രങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അർദ്ധ രാത്രി മുതൽ തന്നെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി സ്ഥാനാർത്ഥിയ്‌ക്ക് മർദ്ദനം ഏറ്റത്.

ഭത്പാര നഗരസഭയിലും ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചു. പോലീസ് എത്തിയാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്. ഇംഗ്ലീഷ് ബസാർ നഗരസഭയിൽ തൃണമൂൽ പ്രവർത്തകർ വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിലേക്ക് വഴിവെച്ചു.

അതേസമയം ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ വോട്ടെടുപ്പ് സുഗമമായിരുന്നു എന്ന് അധികൃതർ പറഞ്ഞു. ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് സംഘർഷം ഉണ്ടായത്. അക്രമങ്ങൾ അഴിച്ചുവിട്ടവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 108 നഗരസഭകളിലെ 2,117 വാർഡുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്തുന്നത്.

Tags: Electionwest bengalBJPAttackthrinamool congress
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies