മോസ്കോ : യുക്രെയ്നിൽ അമേരിക്ക ജൈവായുധം വികസിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി റഷ്യ. യുക്രെയ്ൻ ഭരണത്തെ അട്ടിമറിയ്ക്കുകയല്ല തങ്ങളുടെ ലക്ഷ്യം. മറിച്ച് തങ്ങൾക്ക് ലഭിച്ച വിവരങ്ങളിൽ ആഗോള സമൂഹത്തോട് ഇരു രാജ്യങ്ങളും വിശദീകരണം നൽകണമെന്നും റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖരോവ പറഞ്ഞു.
യുക്രെയ്നിൽ അമേരിക്ക ജൈവായുധം വികസിപ്പിക്കുന്നതിന് തങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ട്. ചില ലാബുകൾ ഇതിനായി പ്രവർത്തിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ സമാധാന പരമായ ഉപയോഗത്തെക്കുറിച്ചോ, ശാസ്ത്രീയ ലക്ഷ്യങ്ങളെക്കുറിച്ചോ അല്ല ഞങ്ങൾ സംസാരിക്കുന്നത്.
ജൈവായുധം വികസിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്നത് അമേരിക്കയാണ്. ഇതിനുള്ള വിശദീകരണം അമേരിക്ക നൽകണമെന്നും മരിയ സഖരോവ ആവശ്യപ്പെട്ടു.
ഞങ്ങൾ വിശദാംശങ്ങളാണ് ആവശ്യപ്പെടുന്നത്. ഞങ്ങൾ ആവശ്യപ്പെടുന്നു, ലോകം കാത്തിരിക്കുന്നുവെന്നും മരിയ സഖരോവ വ്യക്തമാക്കി.
അതേസമയം റഷ്യയുടേത് കേവലം ആരോപണങ്ങളാണെന്നാണ് അമേരിക്ക പറയുന്നത്.
Comments