അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കർണ്ണാടകയിൽ താമര വിരിയും, കോൺഗ്രസ് മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ: ബസവരാജ് ബൊമ്മൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കർണ്ണാടകയിൽ താമര വിരിയും, കോൺഗ്രസ് മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ: ബസവരാജ് ബൊമ്മൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 12:52 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും, താമര വിരിയുക തന്നെ ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ, നാല് സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് ലഭിച്ച് ജനപിന്തുണയാണ് ഇതിന് ഉദാഹരണം എന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ആഘോഷപരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാല് സംസ്ഥാനങ്ങളിലെ വിജയത്തോടുകൂടി നമ്മുടെ ഉത്തരവാദിത്തം വർദ്ധിച്ചു. ജനങ്ങൾക്ക് നമ്മളിലുള്ള വിശ്വാസമാണ് വോട്ടുകളായി ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും അത് തന്നെ പ്രതീക്ഷിക്കാം. താമര ഇനിയും വിരിയുമെന്നത് സുനിശ്ചിതമാണ്’ ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ നടപ്പാക്കാൻ കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നും ഏപ്രിലിന് മുൻപ് വർക്ക് ഓർഡറുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാജ്യത്തുടനീളം കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്. കർണാടകയിലും കോൺഗ്രസിന്റെ കപ്പൽ മുങ്ങുക തന്നെ ചെയ്യും. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു. രാജ്യത്തുടനീളം അവർക്ക് അടിത്തറയില്ലാതായി. ബിജെപി രാജ്യത്തിന്റെ ശോഭനമായ ഭാവിയ്‌ക്ക് വേണ്ടി പോരാടുമ്പോൾ, കോൺഗ്രസ് നിലനിൽപ്പിന് വേണ്ടിയാണ് പോരാടുന്നത്’ ബസവരാജ് ബൊമ്മൈ ചൂണ്ടിക്കാട്ടി.

സൂര്യൻ കിഴക്ക് ഉദിക്കുന്നത് പോലെ, കർണാടകയിൽ ബിജെപിയുടെ വിജയം ഉറപ്പാണ്. പാർട്ടിയിലേയ്‌ക്ക് പുതിയ അംഗങ്ങളെ ചേർക്കുന്ന കോൺഗ്രസുകാർ പാർട്ടി പ്രവർത്തർക്ക് ഫ്രിഡ്ജും ടിവിയും മറ്റം നൽകുന്നു. അവശേഷിക്കുന്ന പ്രവർത്തകരെ നഷ്ടപ്പെടാതെ നോക്കുകയാണ് കോൺഗ്രസ്. എന്നാൽ ബിജെപിയ്‌ക്ക് അതിന്റെ ആവശ്യമില്ല. പാർട്ടി പ്രവർത്തകർക്കായാലും, ജനങ്ങൾക്കായാലും പാർട്ടിയിൽ ഒരു വിശ്വാസമുണ്ട്. അത് പാർട്ടി നിലനിർത്തും എന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

Tags: KarnatakaBJPbasavaraj bommaiAssembly Elections
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies