വാരാണസിയിലെയും യുപിയിലെയും വികസനത്തിൽ ആശ്ചര്യം പ്രകടപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ; മോദിക്കും യോഗിക്കും നന്ദി പറഞ്ഞ് അർസു റാണ ദ്യൂബ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാരാണസിയിലെയും യുപിയിലെയും വികസനത്തിൽ ആശ്ചര്യം പ്രകടപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ; മോദിക്കും യോഗിക്കും നന്ദി പറഞ്ഞ് അർസു റാണ ദ്യൂബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 07:16 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിനെയും കാശി വിശ്വനാഥ ക്ഷേത്രത്തിലെ വികസനപ്രവർത്തനങ്ങളെയും പുകഴ്‌ത്തി നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ അർസു റാണ ദ്യൂബ. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അർസു കാശിയിലെ വികസനപ്രവർത്തനങ്ങളെ പ്രശംസിച്ചത്. നേപ്പാളും ഇന്ത്യയും തമ്മിലുള്ള ചിരകാലബന്ധം അഭേദ്യമാണെന്നും അർസു പറഞ്ഞു.

‘എനിക്ക് ഇന്ന് ലഭിച്ച മഹത്തായ സ്വീകരണം ഇന്ത്യയുടെ സംസ്‌കാരത്തെ എടുത്തുകാണിക്കുന്നു. എനിക്ക് നൽകിയ സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും നന്ദി അറിയിക്കുന്നു. എന്റെ ഭർത്താവും ഇക്കാര്യത്തിൽ സന്തുഷ്ടനാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഈ അടുത്ത ബന്ധം എക്കാലവും തുടരും’ അർസു വ്യക്തമാക്കി.

1990ലാണ് അർസു റാണ ദ്യൂബ ആദ്യമായി ഇന്ത്യയിലെത്തുന്നത്. പിന്നീട് 2017ലും അവർ ഇന്ത്യൻ സന്ദർശനത്തിന് എത്തിയിരുന്നു. ഇപ്പോൾ ഇതാ വീണ്ടും അഞ്ച് വർഷത്തിന് ശേഷം എത്തുമ്പോൾ മാറ്റങ്ങളുടെ ഒരു നീണ്ടനിര തന്നെ രാജ്യത്ത് കാണാൻ സാധിക്കുന്നു. ഉത്തർപ്രദേശിൽ പ്രത്യേകിച്ച് വാരാണസിയിലും കാശിയിലും വളരെ അധികം മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാശിയിലെത്തിയപ്പോൾ താൻ മാറ്റൊരു സ്ഥലത്താണ് നിൽക്കുന്നതെന്ന് തോന്നി പോയെന്നും അർസു കൂട്ടിച്ചേർത്തു. കാശിയിലാണ് ഏറ്റവും അധികം മാറ്റങ്ങളുണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി.

മുൻപ് താൻ ഇവിടെ എത്തിയപ്പോൾ വളരെ ഇടുങ്ങിയ വഴികളാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് വിശ്വനാഥ ക്ഷേത്രത്തിലെത്തിയപ്പോൾ പാതകൾ വളരെ മനോഹരമായി പുനർനിർമ്മിച്ചിരിക്കുന്നത് കണ്ട് അതിയായ സന്തോഷമുണ്ടായി. ഗംഗ മുഴുവൻ ഇവിടെ നിന്ന് കാണാം. വഴിയോരങ്ങൾ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നുവെന്നും അർസു എടുത്തു പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും ഭാര്യയും ഇന്ത്യയിലെത്തിയത്. ഇതിന്റെ ഭാഗമായി ഇന്നലെ ഇരുവരും വാരാണസിയിലെത്തിയിരുന്നു. കാലഭൈരവ ക്ഷേത്രത്തിലും കാശി വിശ്വനാഥ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്.

Tags: prime minister narendra modiKashi Vishwanath templeUP CM Yogi Adityanath
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies