കൂടെ നിന്ന് ചതിച്ചവരുടെ എണ്ണം കൂടി വരുന്നു; സ്വപ്‌നങ്ങളെ തല്ലിയുടച്ച മാന്യന്മാരുടെ പൊയ്മുഖം വലിച്ചുകീറാനുള്ള സമയം അടുത്തുവെന്ന് അഞ്ജലി റീമ ദേവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂടെ നിന്ന് ചതിച്ചവരുടെ എണ്ണം കൂടി വരുന്നു; സ്വപ്‌നങ്ങളെ തല്ലിയുടച്ച മാന്യന്മാരുടെ പൊയ്മുഖം വലിച്ചുകീറാനുള്ള സമയം അടുത്തുവെന്ന് അഞ്ജലി റീമ ദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 02:28 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പോലീസ് കുറ്റപത്രം നല്‍കാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി അഞ്ജലി റീമ ദേവ്. തന്റെ സ്വപ്‌നങ്ങളെ തല്ലിയുടച്ച എല്ലാ മാന്യന്മാരുടേയും പൊയ്മുഖങ്ങള്‍ വലിച്ചു കീറാനുള്ള സമയം അടുത്തിരിക്കുകയാണെന്ന് അഞ്ജലി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ” ജീവിതത്തില്‍ പല പ്രശ്‌നങ്ങള്‍ നേരിടുമ്പോളും കൂടുതല്‍ കരുത്തു കിട്ടാറുന്നുണ്ട് പക്ഷേ കൂടെ നടന്നു ചതിച്ചവരുടെ പട്ടികയുടെ എണ്ണം കൂടി വരുകയാണ്…..ചെയ്യാത്തത് ചെയ്തു കാണാത്തേത് കണ്ടു എന്നൊക്കെ പറഞ്ഞു ദിനം പ്രതി സമനില തെറ്റിക്കുക…. പിടിച്ചു നില്‍ക്കാനുള്ള ശക്തി മാത്രം ആണ് ഇപ്പോള്‍ ദൈവത്തോട് ചോദിക്കുന്നത്. കാരണം എന്നെ നാറ്റിക്കാനും നശിച്ചു കാണാനും ആണല്ലോ ഇതൊക്കെ എല്ലാവരും ചെയ്യുന്നത്.

സത്യം എന്നെങ്കിലും തെളിയിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ ഇനിയും ജീവിതം മുന്നോട്ട്. എന്റെ പോരാട്ടം ഞാന്‍ തുടരും… എന്റെ സ്വപ്നങ്ങളെതല്ലിയുടച്ച എല്ലാ മാന്യന്മാരുടെ പൊയ് മുഖങ്ങള്‍ വലിച്ചു കീറാന്‍ ഉള്ള സമയം അടുത്തിരിക്കുകയാണെന്നും അഞ്ജലി പറയുന്നു. നമ്പര്‍ 18 പോക്സോ കേസില്‍ അഞ്ജലി റീമാദേവാണ് മുഖ്യആസൂത്രകയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കടം വാങ്ങിയ 13 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാന്‍ വേണ്ടി അഞ്ജലി പെണ്‍കുട്ടിയെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

അഞ്ജലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കൊലക്കേസിലെ പ്രതി തൂങ്ങി മരിച്ചു, പോക്‌സോ കേസിലെ പ്രതി ജീവനൊടുക്കി…. ഇങ്ങനെ എത്രെയോ ന്യൂസ് എന്നും നമ്മള്‍ കാണാറുണ്ട്. തെറ്റ് ചെയ്ത ആളുകള്‍ക്ക് പോലും കുറ്റാരോപിതന്‍ അതവ കുറ്റാരോപിത ആയാല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. പിന്നെ ആണോ ഒരു തെറ്റും ചെയ്യാത്ത ഒരാളുടെ മാനസിക അവസ്ഥ….. ജീവിതത്തില്‍ പല പ്രശ്‌നങ്ങള്‍ നേരിടുമ്പോളും കൂടുതല്‍ കരുത്തു കിട്ടാറുന്നുണ്ട് പക്ഷേ കൂടെ നടന്നു ചതിച്ചവരുടെ പട്ടികയുടെ എണ്ണം കൂടി വരുകയാണ്…..ചെയ്യാത്തത് ചെയ്തു കാണാത്തേത് കണ്ടു എന്നൊക്കെ പറഞ്ഞു ദിനം പ്രതി സമനില തെറ്റിക്കുക…. പിടിച്ചു നില്‍ക്കാനുള്ള ശക്തി മാത്രം ആണ് ഇപ്പോള്‍ ദൈവത്തോട് ചോദിക്കുന്നത്.

കാരണം എന്നെ നാറ്റിക്കാനും നശിച്ചു കാണാനും ആണല്ലോ ഇതൊക്കെ എല്ലാവരും ചെയ്യുന്നത്. ഞാന്‍ ആരെന്നു പോലും അറിയാത്ത ആളുകള്‍ എന്നെ വിളിക്കുന്ന തെറികള്‍, നേരിട്ട് കാണുമ്പോള്‍ മുഖത്തു കാണുന്ന പുച്ഛം ഇതൊക്കെ ഈ 25 വയസ്സ് വരെ ജീവിതത്തില്‍ അനുഭവിക്കാത്ത പുതിയ അനുഭവങ്ങള്‍….. ഈ സമയവയും കടന്നു പോവും എന്നൊക്കെ കൂടെ ഉള്ളവര്‍ക് പറഞ്ഞു തരാന്‍ എളുപ്പം ആണ്. പിടിച്ചു നില്‍ക്കും ഇനി എന്ത് തന്നെ വന്നാലും. കാരണം നഷ്ട്ടപെട്ടത് എന്റെ മാനം ആണ് അത് കോടി രൂപ കൊടുത്താലും തിരിച്ചു കിട്ടാത്തത്.

സത്യം എന്നെങ്കിലും തെളിയിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ ഇനിയും ജീവിതം മുന്നോട്ട്. ഇപ്പോള്‍ എന്നെ തെറി വിളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തവര്‍ക്കു നാളെ അത് തിരുത്താന്‍ ഉള്ള മനസ്സ് ഒരിക്കലും കാണില്ല…. നിങ്ങള്‍ ന്യൂസ് ഒക്കെ കണ്ടോളൂ.. പൊട്ടിച്ചിരിച്ചോളു പക്ഷേ ഓരോ വാക്കുകള്‍ നിങ്ങള്‍ പറയുമ്പോള്‍ സൂക്ഷിക്കുക… നാളെ ഇത് പോലെ ഒരു അവസ്ഥ നിങ്ങള്‍ക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കോ വരാതെ ഇരിക്കട്ടെ…
എന്റെ പോരാട്ടം ഞാന്‍ തുടരും… എന്റെ സ്വപ്നങ്ങളെതല്ലിയുടച്ച എല്ലാ മാന്യന്മാരുടെ പൊയ് മുഖങ്ങള്‍ വലിച്ചു കീറാന്‍ ഉള്ള സമയം അടുത്തിരിക്കുന്നു ??…
ഒരടി പോലും തോറ്റു കൊടുക്കില്ല ഞാന്‍…. എന്റെ പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും

 

Tags: pocso caseANJALY REEMA DEVnumber 18 hotel
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies