മസ്ജിദുകൾ പോപ്പുലർ ഫ്രണ്ട് ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കുന്നു; തള്ളിപ്പറയാൻ മുസ്ലിം മത പണ്ഡിതന്മാർ തയ്യാറാകണം : ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മസ്ജിദുകൾ പോപ്പുലർ ഫ്രണ്ട് ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കുന്നു; തള്ളിപ്പറയാൻ മുസ്ലിം മത പണ്ഡിതന്മാർ തയ്യാറാകണം : ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 05:33 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ശ്രീനിവാസന്റെ കൊലപാതകത്തിൽ സിപിഎമ്മിനുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. കേസിൽ അറസ്റ്റിലായ പ്രതികളുടെ മുൻകാല രാഷ്‌ട്രീയ ബന്ധം പരിശോധിക്കുകയാണെങ്കിൽ, ഇവരിൽ പലർക്കും സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുണ്ട്. എസ്ഡിപിഐ നടത്തുന്ന ആക്രമണങ്ങൾക്ക് വെള്ളപൂശുന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും സി.കൃഷ്ണകുമാർ ആരോപിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എസ്ഡിപിഐക്ക് ശ്രീനിവാസനെ കൊല്ലാനുള്ള ഊർജമായി മാറി. ശ്രീനിവാസൻ കൊലപാതകത്തിൽ പിടിയിലായ പ്രതികളിൽ പലർക്കും സിപിഎം ബന്ധമുണ്ട്. പ്രതികളുടെ രാഷ്‌ട്രീയ ബന്ധം സംബന്ധിച്ച് പറയാൻ സിപിഎം തയ്യാറാണോ എന്ന് സി.കൃഷ്ണകുമാർ ചോദിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ ആരാധനാലയം കൊലയാളികളെ ഒളിപ്പിക്കാൻ ശ്രമിച്ചതിൽ പോപ്പുലർ ഫ്രണ്ടിനെ തള്ളി പറയാൻ മുസ്ലിം മത പണ്ഡിതന്മാർ തയ്യാറാവണം. മുസ്ലിം ആരാധനാലയം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് പോപ്പുലർ ഫ്രണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രീനിവാസൻ വധത്തിന്റെ ഗൂഢാലോചന നടന്നത് ശങ്കുവാരത്തോട് പള്ളിയിലാണ്. ശങ്കുവാരത്തോട് പള്ളി റവന്യു പുറംപോക്ക് കൈയ്യേറിയാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഈ പള്ളിയിലാണ് കൊലപാതകം ആസൂത്രണം നടന്നിട്ടുളളതെന്നും സി.കൃഷ്ണകുമാർ പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്നും നിക്പക്ഷമായ നടപടിയുണ്ടായാൽ മാത്രമേ സർവ്വകകക്ഷി യോഗത്തിൽ പങ്കെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സഞ്ജിത്ത് കൊല്ലപ്പെട്ടതിന് ശേഷം അതിനെ അപലപിക്കാനോ, അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാനോ അവിടുത്തെ സിപിഎമ്മിന്റെ നേതാവ് കൂടിയായ എംഎൽഎ എ പ്രഭാകരൻ തയ്യാറായില്ല. അതുപോലെ തന്നെ, കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എംഎൽഎ ഷാഫി പറമ്പിൽ മത കലഹത്തിലേക്ക് പോവരുതെന്നാണ് പറഞ്ഞത്. പക്ഷേ, ശംഖുവാരത്തോട് പള്ളിയിൽ കൊലപാതകികളെ ഒളിപ്പിച്ചതിലും, പ്രതികളെ സംരക്ഷിച്ചതിലും അദ്ദേഹം മൗനം പാലിക്കുന്നു. ആരാധനാലങ്ങൾ കേന്ദ്രീകരിച്ച് മതതീവ്രവാദികൾക്ക് സൗകര്യങ്ങൾ ചെയ്ത് നൽകുന്നത് അംഗീകരിക്കാനാവില്ല. ഭീകരവാദികളും വോട്ടിന് വേണ്ടി ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങളിൽ നിന്നും വ്യക്തമാണ്. ഇച്ഛാശക്തിയുള്ള ഒരു സർക്കാർ, ഒരു ശക്തമായ നിലപാട് എടുക്കുക എന്നത് മാത്രമാണ് ഇത്തരം സംഭവങ്ങൾക്കുള്ള പോംവഴിയെന്നും ബിജെപി നേതാവ് കെഎം ഹരിദാസ് പറഞ്ഞു. ഒരേ അച്ചിൽ വാർത്തെടുത്ത വാക്കുകളാണ് ഇവിടുത്തെ സിപിഎം നേതാവിന്റെയും എസ്ഡിപിഐ നേതാവിന്റെയും വായിൽ നിന്നും വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: BJPPFIPalakkadsrinivasan murder
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies