പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് തുടരുന്നു. കേസിൽ രണ്ട് പേരേ കൂടിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
പട്ടാമ്പി സ്വദേശികളായ പട്ടാമ്പി സ്വദേശികളായ കെ. അലി, അഷറഫ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇത്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
കേസിൽ അറസ്റ്റിലായവരിൽ മൂന്ന് പേർ ഒഴികെയുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരും, പ്രതികൾക്ക് സഹായം ചെയ്തവരുമാണ്. ശ്രീനിവാസിന്റെ കൊലപാതകത്തിൽ നടന്നത് വൻ ഗൂഢാലോചനയാണെന്നാണ് പ്രതികളുടെ എണ്ണത്തിൽ നിന്നും വ്യക്തമാകുന്നത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരിൽ മൂന്ന് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.
Comments