അഗ്നിപഥ് പദ്ധതി; രാജ്യവ്യാപക പ്രതിഷേധം നടത്തി കലാപകാരികൾ; അറസ്റ്റിലായത് 1000 ത്തോളം പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് പദ്ധതി; രാജ്യവ്യാപക പ്രതിഷേധം നടത്തി കലാപകാരികൾ; അറസ്റ്റിലായത് 1000 ത്തോളം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 08:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ ശക്തമായ നടപടികളുമായി പോലീസ്. പ്രതിഷേധത്തിന്റെ മറവിൽ കലാപത്തിന് ശ്രമിച്ച ആയിരത്തോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗം പേരും ബീഹാറിൽ നിന്നുള്ളവരാണ്.

ട്രെയിൻ കത്തിച്ചും പൊതുഗതാഗതം തടസ്സപ്പെടുത്തിയും ക്രമസമാധാന നില തകർത്തും ബിഹാറിൽ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. സംസ്ഥാനത്ത് 148 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 805 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പ്രക്ഷോഭത്തിന്റെ പേരിൽ പൊതുശല്യം സൃഷ്ടിക്കുന്നവരെയും പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നവരെയും വെറുതെ വിടില്ലെന്നാണ് സംസ്ഥാന അഡീഷണൽ ചീഫ് ഹോം സെക്രട്ടറി ചൈതന്യ പ്രസാദ് താക്കീത് നൽകിയിരിക്കുന്നത്. പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച തരേഗാന സ്റ്റേഷനിൽ കല്ലേറുണ്ടായതിന് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന മസൗറിയിലെ നാല് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരെ പോലീസ് നടപടി എടുത്തിട്ടുണ്ട്. 191 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗ് പറഞ്ഞു.

തെലങ്കാനയിലെ സെക്കന്തരാബാദിൽ നടന്ന അക്രമത്തിൽ പുറത്തുനിന്നുള്ളവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുറത്തുനിന്നുള്ള സാമൂഹിക വിരുദ്ധരുടെ പങ്കൊന്നുമില്ലെന്നും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വാക്ക് കേട്ട് ഇറങ്ങിയ സൈനിക ഉദ്യോഗാർത്ഥികൾ മാത്രമാണ് ആക്രമണം നടത്തിയതെന്നും റെയിൽവേ അഡീഷണൽ ഡയറക്ടർ ജനറൽ സന്ദീപ് സന്ദില്യ പറഞ്ഞു.

അക്രമത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ, കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, തെലങ്കാന പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും സന്ദീപ് സന്ദില്യ പറഞ്ഞു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണങ്ങളിലും തീവെയ്പിലും ഉൾപ്പെട്ട 46 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. അക്രമത്തിൽ പങ്കെടുത്ത കൂടുതൽ പ്രതിഷേധക്കാരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് 387 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 145 പേർക്കെതിരെ കേസെടുത്തു. ഞായറാഴ്ച വരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് 34 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ പറഞ്ഞു.

അഹമ്മദാബാദിൽ, അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കാൻ അനുമതിയില്ലാതെ ഒത്തുകൂടിയ 14 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. മേഘനിനഗറിൽ നൂറോളം പേരാണ് അനുമതിയില്ലാതെ തടിച്ചുകൂടിയത്. എന്നാൽ തങ്ങൾ ഗാന്ധിയൻ മാർഗത്തിലാണ് പ്രതിഷേധിച്ചതെന്നും പോലീസ് അനാവശ്യമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ടാക്കോണിയ ചൗരാഹയിൽ നൈനിറ്റാൾ ദേശീയ പാതയിൽ പ്രതിഷേധം നടത്തിയ 400 ഓളം ആളുകൾക്കതിരെ പോലീസ് കേസെടുത്തു. ഇവരെ തിരിച്ചറിയാനായിട്ടില്ല. പ്രതിഷേധക്കാർ അക്രമാസക്തരാകുകയും മോശമായി പോലീസുകാരുമായും വഴിയാത്രക്കാരുമായും കലഹത്തിൽ ഏർപ്പെടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചു. എന്നാൽ ഉന്തും തള്ളുമുണ്ടായി. അക്രമത്തിൽ ഹൽദ്വാനി സിറ്റി മജിസ്ട്രേറ്റ് റിച്ച സിംഗിനും മൂന്ന് പോലീസുകാർക്കും പരിക്കേറ്റതായി നൈനിറ്റാൾ സീനിയർ പോലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറഞ്ഞു. പദ്ധതിക്കെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർ ലുധിയാന പോലീസ് സ്റ്റേഷൻ തകർത്തു എന്നും ഉന്നത വൃത്തങ്ങൾ അറിയിക്കുന്നു.

Tags: FIRviolenceAgnipathAgniveersArrestProtest
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies